പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്

നെടുങ്കണ്ടം: പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം വട്ടുപാറ കളത്തില്‍ ഏലിക്കുട്ടി ദേവസ്യ ആണ് കഴിഞ്ഞ മാസം 30ന് പനി ബാധിച്ച് മരിച്ചത്. 58 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞു. രണ്ട് ദിവസം കുത്തിവെയ്പ് എടുത്തു. വീട്ടിലേക്ക് മടങ്ങിയെങ്കിലും 30ന് രോഗം കലശലാവുകയായിരുന്നു.

30-ാം തീയതി വൈകുന്നേരത്തോടെ കുഴഞ്ഞുവീണ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ചു. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍, ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരോടു ക്വാറന്റൈനിലാകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Loading...