ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം, വിലാപയാത്രയിൽ സംഘര്‍ഷം

ബ്യൂണസ് ഐറിസ്: ഫുട്ബോൾ താരം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. മൃതദേഹം അർജന്റീനയിലെ പ്രസിഡൻഷ്യൽ പാലസിലെ പൊതുദർശനത്തിനുശേഷം ബെല്ല വിസ്ത ശ്മശാനത്തിൽ സംസ്കരിച്ചു. തലച്ചോറിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.

Loading...

വിലാപയാത്രയ്ക്കിടെ ആരാധകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബ്യൂണസ് ഐറിസിലെ തെരുവുകൾ മുതൽ ലോകമാകെയുളള ആരാധകർ പ്രിയതാരത്തിന് ആദരമർപ്പിച്ചു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോക ഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ അനിതര സാധാരണമായ മാന്ത്രികത കൊണ്ടായിരുന്നു.

അതേസമയം ഡി​​​യേ​​​ഗോ മാറ​​​ഡോ​​​ണ​​​യു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ ഓ​​​ർ​​​ത്തെ​​​ടു​​​ത്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വി​​​യോ​​​ഗ​​​വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തോ​​​ടെ പ്രാ​​​ർ​​​ഥന​​​യി​​​ൽ പ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ മാ​​​റ​​​ഡോ​​​ണ​​​യെ അ​​​നു​​​സ്മ​​​രി​​​ച്ച​​​താ​​​യും വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ നേ​​​ര​​​ത്തെ പ​​​ല ത​​​വ​​​ണ മാ​​​റ​​​ഡോ​​​ണ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.