രാജ്യത്ത് വീണ്ടും ഡീസൽ വില കൂട്ടി; പെട്രോൾ വിലയിൽ മാറ്റമില്ല

രാജ്യത്ത് വീണ്ടും ഡീസൽ വില കൂട്ടി. 26 പൈസയാണ് ഡീസലിന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഇപ്പോൾ ഡീസലിന്റെ വില ലിറ്ററിന് 94.05 രൂപയായിരിക്കുകയാണ്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല.രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം 23 പൈസയുടെ വർധനവ് ഉണ്ടായിരുന്നു.ഇതിന് മുൻപ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസൽ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതൽ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വർധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പെട്രോൾ വില നൂറ് കടന്നിരുന്നു.

Loading...