ഡീസല്‍ ക്ഷാമം; കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

തിരുനന്തപുരം. ഡീസല്‍ ക്ഷാമം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ സര്‍വീസുകളാണ് വെട്ടിച്ചുരുക്കുക. വെള്ളിയാഴ്ച 50 ശതമാനം സര്‍വീസുകളും ശനിയാഴ്ച 25 ശതമാനം സര്‍വീസുകളും മാത്രമാണ് നടത്തുക. എന്നാല്‍ ഞായറാഴ്ച പൂര്‍ണമായും സര്‍വീസുകള്‍ നിര്‍ത്തിവെക്കുവനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

മോശം കാലവസ്ഥയിലും കെഎസ്ആര്‍ടിസി നേരിടപന്ന പ്രതിസന്ധിയും ഡീസല്‍ ലഭിക്കാത്തതും കണക്കാക്കിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. അതേസമയം വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ചെയ്യണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവില്‍ പറയുന്നു.

Loading...

തിങ്കളാഴ്ച മുതല്‍ ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. വരുമാനം ഉള്ള സര്‍വീസുകള്‍ നടത്തണമെന്ന് പറയുമ്പോഴും ഡീസല്‍ തീര്‍ന്ന ജില്ലകളില്‍ ഇന്നലെ മുതല്‍ സര്‍വീസുകള്‍ ഒന്നും നടക്കുന്നില്ല.

കെഎസ്ആര്‍ടിസ് ജീവനക്കാര്‍ക്ക് ജൂണ്‍ മുതലുള്ള ശമ്പളം നല്‍കുപവാനുണ്ട്. ഡീസലിന് മാറ്റിവച്ച പണം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നതാണ് ഡീസല്‍ പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അതേസമയം ഐഒസിയിലെ തൊഴിലാളി സമരമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ആര്‍ടിസി പറയുന്നു.