ദില്ലി: കോൺഗ്രസിന്റെ മുതിർന്ന നേതാവും ദേശീയ വക്താവുമായ ദ്വിഗ്വിജയ് സിങ്ങിനെ കല്യാണം കഴിച്ചത് സ്നേഹത്തിന്റെ പേരിലാണ്. സ്നേഹിക്കുന്നവർക്കിടയിൽ പ്രായം ഒരു തടസമേയല്ല. ദ്വിഗ്വിജയ് സിങ്ങിനെ പ്രായകൂടുതലിനേ ഓർത്ത് എന്നെ പലരും കളിയാക്കുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്കില്ലാത്ത വിഷമം മറ്റുള്ളവർക്ക് ഉണ്ടാകേണ്ട ആവശ്യമില്ല- ദ്വിഗ്വിജയ് സിങ്ങിന്റെ പുതിയ ഭാര്യയും നടിയും ടി.വി അവതാരികയുമായ അമൃതാ റായ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. അഭിപ്രായങ്ങള്‍ അതിരുകടന്നതോടെ ട്വിറ്റര്‍ പേജ് ഡിലീറ്റ് ചെയ്യുമെന്ന് അമൃത പറഞ്ഞു. സ്നേഹമെന്താണെന്ന് അറിയാത്തവരുടെ നിന്ദയോടെയുള്ള പെരുമാറ്റം എന്നെ വേദനിപ്പിച്ചു.
ഒന്നര വര്‍ഷത്തോളം സൈബര്‍ ക്രൈമിന്റെ ഇരയായിരുന്നു ഞാന്‍. കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനാണു താന്‍ മുതിരുന്നതെന്നും ആക്ഷേപമുണ്ടായി. എന്റെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ എന്നോടൊപ്പംനിന്നവരെ നന്ദിയോടെ ഓര്‍ക്കുന്നു: അമൃത ഫേസ്ബുക്കില്‍ കുറിച്ചു.
ദിഗ്വിജയ് സിംഗിന്റെ ഭാര്യ ആശ 2013 ല്‍ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. ഇവര്‍ക്കു നാലു പുത്രിമാരും ഒരു മകനുമുണ്ട്.
ദ്വിഗ്വിജയ് സിങ്ങിന്റെ സ്വത്തും അധികാരവും കണ്ടല്ല ഞാൻ ഈ വിവാഹത്തിനു സമ്മതിച്ചത്. സ്നേഹമായിരുന്നു മാനദണ്ഢം. അദ്ദേഹത്തിന്റെ സ്വത്തുക്കൾ അദ്ദേഹത്തിന്റെ മക്കൾക്ക് എഴുതി നല്കാൻ ഞാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദിഗ്വിജയ് സിംഗും(68) അമൃത റായിയും(44) തമ്മിലുള്ള വിവാഹം ചെന്നൈയിൽ വയ്ച്ച് ഏതാനും ദിവസം മുന്നമാണ് നടന്നത്.
ദിഗ്വിജയ് സിംഗും ഞാനും വിവാഹിതരായി. ചെന്നൈയില്‍ ഹിന്ദുമതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹം പിന്നീടു രജിസ്റ്റര്‍ ചെയ്തുവെന്നും അമൃത പറയുന്നു. എന്നാല്‍, അമൃതയുടെ വെളിപ്പെടുത്തലിനോടു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ ദിഗ്വിജയ് സിംഗ് പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ പേജില്‍ അവസാനമായി ദിഗ്വിജയ് സിംഗ് കുറിച്ചതു ജന്മാഷ്ടമി ആശംസയാണ്.
കഴിഞ്ഞവര്‍ഷം ദിഗ്വിജയ്സിംഗും അമൃതയും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃതയും ഭര്‍ത്താവും നിയമപ്രകാരം വിവാഹമോചനം നേടാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. താനുമൊത്തുള്ള അമൃതയുടെ ജീവിതം അതിനുശേഷമായിരിക്കുമെന്നു കഴിഞ്ഞവര്‍ഷം ദിഗ്വിജയ് സിംഗ് പറഞ്ഞിരുന്നു.