ഷെയിന്‍ വിവാദത്തില്‍ ദിലീപിന്റെ മറുപടി ഇങ്ങനെ

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടന്‍ ദിലീപ്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയിലാണ് ദിലീപിനോട് ഷെയ്ന്‍ നിഗം വിഷയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചത്.

ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരില്‍ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതില്‍ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാല്‍,​ താന്‍ ഈ നാട്ടുകാരനേ അല്ലെന്നും, താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.

Loading...

“സിനിമയുടെ വിലക്കിനെതിരെയാണ് ഫിയോക് രൂപീകരിച്ചത്. ഇപ്പോള്‍ വിലക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലെന്താണ് പ്രതികരം. ചോദ്യത്തിന് ദിലീപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോള്‍ തനിക്കൊന്നും സംസാരിക്കാന്‍ പാടില്ല,​ അതുകൊണ്ടാണ്.

സിനിമയെ കുറിച്ച്‌ മാത്രം. നോ അദര്‍ ക്യൊസ്റ്റന്‍സ് ,​ ഞാന്‍ ഈ നാട്ടുകാരനേ അല്ല”എന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍,​ തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. എന്റെര്‍ടെെന്‍മെന്റ് മൂവി ആണെന്നും കുട്ടികള്‍-കുടുംബങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന സിനിമയായിരിക്കുമെന്നും ദിലീപ് പറഞ്ഞു.

ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിനുളള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വിഷയത്തില്‍ ഇടപെട്ടുകഴിഞ്ഞു. ഷെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രശ്‌നത്തില്‍ സ്‌നേഹത്തോടെ പരിഹാരം കാണുമെന്നും അതിനായി വീണ്ടും ചര്‍ച്ചകള്‍ നടത്തും എന്നുമാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം മനോരമയോട് പ്രതികരിച്ചത്. അജ്മീരിലുളള ഷെയിന്‍ നിഗം തിരിച്ച് കൊച്ചിയില്‍ എത്തിയാല്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അമ്മ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഷെയിനുമായി ആദ്യം അമ്മ നേതൃത്വം ചര്‍ച്ച നടത്തും.

മലയാള സിനിമയിലെ കുപ്രസിദ്ധമായ വിലക്കുകളില്‍ ദിലീപിന്റെ പേര് പലരാല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ വിനയന്‍ പല തവണ ദിലീപിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുളളതാണ്. സംവിധായകന്‍ തുളസീദാസും ദിലീപുമായി നിലനിന്ന പ്രശ്‌നത്തില്‍ ഇടപെട്ടതാണ് ദിലീപിന് തന്നോട് ശത്രുത ഉണ്ടാകാനുളള കാരണമെന്ന് വിനയന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.