ജയിലിലേക്കുള്ള രണ്ടാം വരവില്‍ ദിലീപ് ഇന്നലെ അത്താഴ പട്ടിണി. ;ദിലീപ് എത്തും മുമ്പെ ആട്ടിറച്ചി കൂട്ടിയുള്ള അത്താഴം കഴിഞ്ഞ് അടുക്കള പൂട്ടി.!

ആലുവ : നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് വീണ്ടും സബ് ജയിലിലെത്തിയ നടന്‍ ദിലീപിന് ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ അതിന് മുന്‍പെ ആട്ടിറച്ചി കൂട്ടിയുളള അത്താഴം കഴിഞ്ഞിരുന്നു.

ജയിലിലെ തടവുകാര്‍ക്ക് വൈകിട്ട് അഞ്ചു മണിയോടെയാണ് രാത്രിയിലെ ഭക്ഷണം നല്‍കുന്നത്. റേഷന്‍ എന്നറിയപ്പെടുന്ന ഭക്ഷണത്തിനുളള കണക്കെടുപ്പ് നാലുമണിക്ക് തന്നെ നടത്തും. ആ സമയത്ത് ദിലീപ് ജയിലില്‍ ഇല്ലാതിരുന്നതാണ് അത്താഴം മുടങ്ങാന്‍ കാരണം.

ഓരോരുത്തര്‍ക്കുമുളള ഭക്ഷണത്തിന് കൃത്യമായ അളവുളളതിനാല്‍ ബാക്കി വരാറുമില്ല. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ഇന്നലെ.

സെല്ലിലെ തടവുകാരിലൊരാള്‍ കഴിക്കാന്‍ വൈകിയ ഭക്ഷണം പങ്കുവെയ്ക്കാന്‍ തയാറാണെന്ന് ദിലീപിനെ അറിയിച്ചെങ്കിലും താരം നിരസിച്ചു. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയായിരുന്നു ദിലീപിനെ പാര്‍പ്പിച്ചത്.അങ്ങനെ ജയിലിലേക്കുള്ള ആദ്യവരവില്‍ ആദ്യ ദിനം ദിലീപിന് കൊതുകു കടിയുടേതായിരുന്നെങ്കില്‍ രണ്ടാം വരവിലെ ആദ്യദിനം അത്താഴ പട്ടിണിയുടേതായെന്ന് മാത്രം.