കോമഡിയുമായി എത്തി നായകനും വില്ലനുമായ നടന്‍ പോലീസ് നിരീക്ഷണത്തില്‍; പാതിരാത്രി ദിലീപിനെ കൊണ്ടു പോകാനെത്തിയതും ഈ നടന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട നടന്‍ ദിലീപിന്റെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത് സംഭവത്തിലെ മറ്റ് കൂട്ടുപ്രതികളിലേയ്ക്ക് കൂടിയാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം ഭാര്യയെയും ഗായിക റിമിടോമി, ഇടവേളബാബു എന്നിവരില്‍ നിന്ന് പോലീസ് ഇതിനോടകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ സംഭവത്തില്‍ മലയാളസിനിമയിലെ മറ്റൊരു നടനിലേയ്ക്കുകൂടി പോലീസിന്റെ സംശയം എത്തിയിരിക്കുകയാണ്.

ഈ നടന്‍ വില്ലന്‍ കോമഡി വേഷങ്ങളിലൂടെയാണ് സിനിമയില്‍ തിളങ്ങുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ ആദ്യം വിളിപ്പിച്ച ദിവസം രാത്രി ഈ നടന്‍
പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അന്ന് പാതിരാത്രി ദിലീപിനെ വീട്ടിലേക്കു കൊണ്ടുപോയതും ഈനടനാണ്. കോമഡി താരമായി സിനിമയിലെത്തി നായകനും വില്ലനായും തിളങ്ങിയ താരത്തിനെതിരേനേരത്തെയും പരാതികളുയര്‍ന്നിരുന്നു. കൊച്ചിയില്‍ അടക്കം ഇയാള്‍ക്ക് ഹോട്ടല്‍ ബിസിനസുമുണ്ട്.

കഴിഞ്ഞ മൂന്നു മാസമായി സംശയമുനയിലുള്ള നടന്‍ പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെഅറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു
സൂചനയുണ്ട്. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന്ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.