മുത്തശ്ശിയുടെ മടിയിലിരിക്കുന്ന മഹാലക്ഷ്മി, ദിലീപിന്റെ മകളുടെ ആദ്യ ചിത്രം വൈറല്‍

ദിലീപിനും കാവ്യമാധവനും പെണ്‍കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ മകളുടെ ആദ്യ പിറന്നാളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം മകളുടെ ജനനത്തെ കുറിച്ച് ഫേസ്ബുക്കില്‍ ദിലീപ് പങ്കുവെച്ചിരുന്ന കുറിപ്പ് ഇങ്ങനെയായിരുന്നു. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍
എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം
സ്‌നേഹത്തോടെ, കാവ്യ, ദിലീപ്’.

Loading...

ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരുന്നു. എന്നാല്‍ ദിലീപ് തന്നെ ഇന്ന് ഫെയ്‌സ്ബുക്കിലൂടെ ആദ്യ ചിത്രം പുറത്തുവിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അത് വൈറലായി. ഇരുവര്‍ക്കും മകള്‍ പിറന്നപ്പോള്‍ മുതല്‍ ആ മുഖം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ദിലീപ്, കാവ്യ ആരാധകര്‍. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെ ദിലീപിനൊപ്പം കാവ്യ മാധവന്‍ എത്താറുണ്ട്. പക്ഷേ മകളെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ദിലീപ് ഫാന്‍സിന്റെ പേജുകളിലൂടെയാണ് ഇപ്പോള്‍ ഈ ചിത്രം വ്യാപകമായി വൈറലായിരിക്കുന്നത്. നടന്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ എത്തിയ ചടങ്ങിനിടയില്‍ നിന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്.