കാവ്യയേയും തന്നേയും കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ നടന്‍ ദിലീപ്

കൊച്ചി: തന്റെ വിവാഹവുമായി ബന്ധപ്പെട്ട്  മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ദിലീപ്. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശം. വാര്‍ത്ത എഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം? ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍ അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലന്ന് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘മാനംകെട്ടവരുടെ ഹെഡ് ലൈന്‍ മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞാണ് ദിലീപ് കുറിപ്പ് തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ദിലീപിന്റെ വിമര്‍ശനം. തന്റേയും കാവ്യയുടെയും അഭിമുഖത്തെ പരാമര്‍ശിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ ഹെഡ്‌ലൈന്‍ ആടിനെ പട്ടിയാക്കുന്നതാണെന്ന് ദിലീപ് കുറ്റപ്പെടുത്തി. താനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ ‘മന്ദബുദ്ധിക്ക് എന്തറിയാം,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലെന്നും ദിലീപ് പറയുന്നു.

Loading...