നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാ​ഗമായി നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ 9 മണിക്കൂർ നീളുകയും ചെയ്തു. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിക്കൊണ്ടായിരുന്നു ദിലീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസങ്ങളായി ചോദ്യംചെയ്യൽ. ദിലീപിൻറെ ചോദ്യംചെയ്യൽ തത്കാലം പൂർത്തിയായെന്ന് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.