Kerala News

ദിലീപും കാവ്യയും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും പള്‍സര്‍ സുനി എത്തിയതിന് തെളിവ് ;അപ്പുണ്ണി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് രഹസ്യവിവരം .?

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ സുനില്‍രാജ് എന്ന അപ്പുണ്ണി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് പൊലീസിനു വിവരം ലഭിച്ചത്.

“Lucifer”

ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരില്‍ തമ്പടിക്കുന്നുണ്ട്. മലയാള സിനിമകളുടെ ഷൂട്ടിങ് ധാരാളം നടക്കുന്ന സ്ഥലമാണിത്. ദിലീപിന്റെ തന്നെ പല സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

അപ്പുണ്ണി ഒളിവില്‍ പോയതു കേസിന്റെ തുടരന്വേഷണങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അപ്പുണ്ണി. കുറ്റകൃത്യത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാല്‍ പ്രതികള്‍ക്കെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു സൂചന.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറി. ‘സുനിക്കുട്ടന്‍’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു.

Related posts

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് നടന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് നടിയുടെ പരാതി

main desk

ഇത് മികച്ച അവസരം…. ശബരിമലയുടെ കുടപിടിച്ചു അംഗത്വവിതരണം കൂട്ടാന്‍ ബി.ജെ.പി;ഹിന്ദുക്കളുടെ വീടുകളില്‍ കടന്നുചെന്ന് വിശദീകരണ ചര്‍ച്ച നടത്താന്‍ ബിജെപി

subeditor5

ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍നിന്ന് 18 മണിക്കൂറിനുശേഷം പത്ത് വയസുകാരി ജൂലിയ ജീവിതത്തിലേക്ക്

subeditor

ഭൂരിപക്ഷം കണക്കിനു പണി കൊടുത്തിട്ടും സമ്മതിക്കാതെ സി.പി.എം

main desk

രണ്ടുതവണ എന്നെ നോക്കരുത്; വൈറലായി കൊച്ചി മെട്രോ ട്രാന്‍സ്ജന്‍ഡേഴ്‌സ് വീഡിയോ

pravasishabdam online sub editor

തിരുവനന്തപുരത്തു അമിത ഓട്ടോ ചാര്‍ജിനെ ചോദ്യം ചെയ്താല്‍ അത് എംഎല്‍എ ആയാലും രക്ഷയില്ല

subeditor

ഫ്രാങ്കോയേ ജയിലിലേക്ക് കൊണ്ടുപോകുന്നു, ഇന്നലെ പട്ടുമെത്തയിൽ ഉറങ്ങിയ മണവാളന്‌ ഈ രാത്രി തറയിൽ ഉറങ്ങാം

sub editor

നികുതി അടച്ചില്ല, കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു

subeditor5

കാറപകടത്തില്‍ പരുക്കേറ്റ ഹേമ മാലിനിക്ക് വി.ഐ.പി ട്രീറ്റ്മെന്റും മറ്റുള്ളവര്‍ക്ക് അവഗണനയുമെന്ന് പരാതി

subeditor

മുഖ്യമന്ത്രിക്ക് നേരെ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം

subeditor

പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ചത് 50 പേരുടെ പട്ടിക കേന്ദ്രം വെട്ടി, എം.ടിയും മമ്മൂട്ടിയും ബിഷപ്പുമാരും ഔട്ട്‌

subeditor10

ബിജെപി ഹര്‍ത്താലില്‍ ജനരോക്ഷം; പ്രതിഷേധിച്ച് 25,000 രൂപയുടെ പച്ചക്കറി സൗജന്യമായി നല്‍കി കടയുടമ

subeditor10

Leave a Comment