ഞങ്ങളെ കെട്ടിക്കാന്‍ ആര്‍ക്കാണ് ഇത്ര തിരക്ക്? നവമാധ്യമങ്ങള്‍ക്ക് കാവ്യ മാധവന്റെ മുന്നറിയിപ്പ്

തൃശ്ശൂര്‍: ആര്‍ക്കാണ് എന്നെ വിവാഹം കഴിപ്പിച്ചു വിടാന്‍ ഇത്ര താല്‍പര്യം? ആര്‍ക്കാണ് ഇത്ര തിരക്ക്? ചോദ്യം നടന്‍ ദിലീപിന്റേതാണ്. ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍ വച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രില്‍ ഫുള്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് തന്റെ വിവാഹവാര്‍ത്തയും ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞു.

പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഈ അപവാദ പ്രചരണം. വാര്‍ത്ത വായിച്ച അടുത്ത സുഹൃത്തുക്കളും വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് വിവരം ദിലീപിനോട് തിരക്കിയതോടെയാണ് താരം തന്നെ വാര്‍ത്ത നിഷേധിച്ച് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Loading...

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണയെങ്കിലും തന്റെ വ്യാജവിവാഹവാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ അത് ജനങ്ങളോട് പറയേണ്ട ബാധ്യത എനിക്കുണ്ട്. അത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്യും. ദിലീപ് പറഞ്ഞു.

ദിലീപിനു പിന്നാലെ കാവ്യയും വിശദീകരണവുമായി എത്തി. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവന്‍. ഫേസ്ബുക്കിലൂടെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഫേസ്ബുക്കിലൂടെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്. സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാര്‍ത്ത ചിലരുടെ സാങ്കല്‍പ്പികസൃഷ്ടി മാത്രമാണ്. എന്റെ നന്മയിലും, വളര്‍ച്ചയിലും എന്നും പ്രോത്സാഹനങ്ങളേകുന്ന പ്രേക്ഷകരോട് ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു കാവ്യാ മാധവന്‍ ഫേസ്ബുക്കില്‍ പറയുന്നു.

നടന്‍ ദിലിപും കാവ്യാ മാധവനും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമം ഏപ്രില്‍ ഫൂള്‍ ന്യൂസ് എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിന്റെ ചുവട് പിടിച്ച് മറ്റ് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വ്യാപകമായ പ്രചരണമാണ് ഈ വാര്‍ത്തയ്ക്ക് നല്‍കിയത്. ഈ മാസം 18 ന് ഗുരുവായുര്‍ വെച്ചാണ് ഇവരുടെ വിവാഹമെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. നേരത്തെ ദിലീപ് മഞ്ജുവാര്യര്‍ ബന്ധം ഉലഞ്ഞ സമയത്തും കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ സമയത്തും ഇരുവരേയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ വിവാഹ വാര്‍ത്തയും പ്രചരിക്കുന്നത്.

കാവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

‘സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ് .
എന്റെ നന്മയിലും, വളര്‍ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട്, ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍

എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു..’

kavya Madhavan