കാവ്യ ദിലീപ് എന്ന വിളിയാണിഷ്ടം…കാവ്യ ദിലീപ് ചിലമ്പണിയുമ്പോൾ- ദിലീപ്- കാവ്യ ഷോ

വിവാഹ ശേഷം കാവ്യ ദിലീപ് ആദ്യമായി കാലുകളിൽ ചിലങ്കയണിയുന്നു. ഭർത്താവ്‌ ദിലീപ് നടത്തുന്ന ഒരു മാസത്തേ അമേരിക്കൻ ഷോയിൽ കാവ്യയാണ്‌ മുഖ്യ ആകർഷണം. എല്ലായിടത്തും നായികയും, ടീം അംഗവും ഒക്കെയായി പോയിരുന്ന കാവ്യ ഇനി ഭാര്യയായി ദിലീപിനൊപ്പം വേദിയിയിൽ ഒപ്പമെത്തും.അമേരിക്കയിൽ ഒരു മാസത്തേ കാലത്ത് ദിലീപിന്റെയും കാവ്യയുടേയും നേതൃത്വത്തിൽ ഒരുക്കുന്ന പരിപാടികൾക്ക് താരങ്ങൾ എത്തികഴിഞ്ഞു.

വിവാഹ ശേഷം വൻ ജനാവലിയെ നേരിൽ കാണാൻ പോകുന്ന താര സുന്ദരിക്ക് വിളിപേർ കാവ്യ ദിലീപ് എന്നാക്കി മാറ്റി. അതാണ്‌ കാവ്യക്കിപ്പോൾ ഇഷ്ടം. അമേരിക്കൻ മലയാളികളും അഭിസംബോധന അങ്ങിനെ തന്നെ. പോസ്റ്ററുകളും ബാനറുകളും എല്ലാം കാവ്യ ദിലീപിന്റെ പേരിൽ.ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടി…   സിനിമയില്‍ തന്റെ നായികയായി കാമുകിയായി ജോഡിയായി ഓരംപറ്റിയിനി കാവ്യമാധവന്‍ – കാവ്യാദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു.

Loading...
ദിലീപ് കാവ്യ ഷോക്ക് അമേരിക്കയിൽ എത്തിയ സംഘം

അമേരിക്കന്‍മലയാളികള്‍ക്ക് ഇനി മുതൽ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം.   അതിനായി ദിലീപ് ഷോയുടെ താരങ്ങൾ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റർട്രൈനെർസ് അറിയിച്ചു. സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിർഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കൻ മലയാളികൾ കാത്തിരിക്കുകയാണ്.അമേരിക്കൻ ഷോയുടെ നായകൻ നടൻ ദിലീപ് ആണെങ്കിൽ നായിക സ്വന്തം ഭാര്യ കാവ്യ തന്നെ.

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകൻ ആണ് ദിലീപ്. മിമിക്രിയുടെ അരങ്ങില്‍നിന്നും മലയാളസിനിമയുടെ വെള്ളത്തിരയിലെത്തിയ ദിലീപ് അവിടെയും ചിരിയുടെ രാജാവായി മാറുകയായിരുന്നു. കലാഭവന്‍ കളരിയില്‍നിന്നും മലയാളത്തിലെത്തിയ ഗോപാലകൃഷ്ണന്‍ സല്ലാപത്തിലൂടെ ജൂനിയര്‍ യേശുദാസായി, പിന്നെ മീശമാധവനായി മലയാളികളുടെ ഉള്ളം കീഴടക്കി.

നാദിര്‍ഷയും, ധര്‍മ്മജനും, പിഷാരടിയും ഒക്കെ ഉണ്ട്… കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നല്കിയ കൃശഗാത്രനായ ഗോപാലകൃഷ്ണന്‍… മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉതങ്ങളില്‍ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു. ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍…. report by അമേരിക്കയിൽനിന്നും ബിജു കൊട്ടാരക്കര