ഇത് കള്ള കേസ്, പിന്നിൽ ഡി.ജി.പി , കോടിയേരിയുടെ മകൻ: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: തന്നെ ഗൂഢാലോചനയിൽ കുടുക്കിയതാണ്‌. ഒന്നാം പ്രതി തന്നെ ബ്ളാക്ക് മെയിൽ ചെയ്തു. ഇത് പോലീസിനേ അറിയിച്ചിട്ടും കേസ് എടുത്തില്ല. മാത്രമല്ല പരാതിക്കാരനായ തന്നെ പ്രതിയാക്കി .തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എ.ഡി.ജി.പി സന്ധ്യ ഗൂഢാലോചന നടത്തി. ഇങ്ങിനെയാണ്‌ താൻ ഈ കേസിൽ പെടുന്നത്. ഹൈക്കോടതിയിൽ നല്കിയ ഹരജിയിൽ പറയുന്നു. ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചിരുന്നു. അതിലും ഈ ആരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടിയോ അന്വേഷണമോ ഉണ്ടായില്ല.

ഡി.ജിപിക്കും കോടിയേരിയുടെ മകനും എതിരേ

പല പരാതികൾ താൻ ഡി.ജി.പിക്ക് അയച്ചിട്ടും മറുപടി തരികയോ നടപടിയോ ഉണ്ടായില്ല. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ, കോടിയേരിയുടെ മകൻ എന്നിവർക്കെതിരേ ആരോപണം ഉണ്ട്. തന്നെ കുടുക്കാൻ ഇവർ ഗൂഢാലോചന നടത്തുകയും പോലീസിനേയും ഭരണത്തേയും സ്വാധീക്കുകയും ചെയ്തു. മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ മൊഴി കൊടുത്തപ്പോൾ പറഞ്ഞിരുന്നു.

ഈ സമയം മൊഴി പകർത്തിയ ക്യാമറ എ.ഡി.ജി.പി ഓഫാക്കി. ഇത് എന്തിനായിരുന്നു? ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് പറയുന്നു.ഇതിനായി ശ്രീകുമാർ മേനോൻ തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരേ സ്വാധീനിക്കുകയും തനിക്കെതിരേ മൊഴി കൊടുപ്പിക്കുകയും ചെയ്തു.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു താൻ പറഞ്ഞിരുന്നു. ഇതും ശത്രുത ഉണ്ടാക്കി. കേസിൽ നിലവിലേ എല്ലാ ഉദ്യോഗസ്ഥരേയും മാറ്റി നിർത്തി പുതിയ അന്വേഷണം നടത്തുകയോ സി.ബി.ഐ അന്വേഷണമോ വേണം- ദിലീപ് ആവശ്യപ്പെടുന്നു. സ്ഥിരം അഭിഭാഷകനായ രാമൻ പിള്ളതന്നെയാണ്‌ ഹൈക്കോടതിയിലും വാദം നടത്തുക

Top