എനിക്കും ഒരു കുടുംബം ഉണ്ട്, പലരും സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല; തുറന്ന് പറഞ്ഞ് ദിലീപ്

നടന്‍ ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. പലരും സത്യാവസ്ഥ മനസിലാക്കാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് താരം പറഞ്ഞു. രണ്ട് പെണ്‍മക്കളാണ് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകള്‍ മീനാക്ഷി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണെന്നും മഹാലക്ഷ്മിക്ക് ഒരു വയസ് കഴിഞ്ഞെന്നും ദിലീപ് പറഞ്ഞു.

തനിക്കെതിരെ ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കി തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. ഒരുപാട് പേര്‍ ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ച സിനിമയാണ് അത്. എന്നാല്‍ എല്ലാ തടസ്സങ്ങളേയും ചിത്രം അതിജീവിച്ചു. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നിട്ടുള്ളൂ.

Loading...

എനിക്കും ഒരു കുടുംബം ഉണ്ട്, ഞാന്‍ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടേ എന്നേ പ്രാര്‍ത്ഥിക്കുന്നുള്ളൂവെന്നും സത്യങ്ങള്‍ എന്നും മൂടിവെയ്ക്കാന്‍ കഴിയില്ല. -ദിലീപ് പറഞ്ഞു.

അതേസമയം കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. എന്നാല്‍ അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്ബുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി.

അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് തന്റേതെന്ന് ദിലീപ് പറഞ്ഞു. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കാണ് താനിടുക എന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് ഇടുമെന്നും ദിലീപ് പറയുന്നു. അഭിനയത്തില്‍ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാര്‍ക്ക് നല്‍കിയതെന്നും പരിശ്രമങ്ങള്‍ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.

സിഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി

ദിലീപിന്റേതായി ഏറ്റവും പുതിയതായി പുറത്തെത്തുന്ന ചിത്രം ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ തമിഴ് താരം അര്‍ജ്ജുനും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്നത്. ജാക്കും ഡാനിയലും ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളാണെന്നും സിനിമ പുറത്തിറങ്ങുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് മനസിലാകുമെന്നും ദിലീപ് പറയുന്നു. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.