മലയാള സിനിമയിലെ എന്നത്തേയും താര ജോഡികള്‍ ആയിരുന്നു കാവ്യാമാധവനും ദിലീപും. ബിഗ്സ്ക്രീനിലെ താര ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ഏറെ വിമര്‍ശനങ്ങളായിരുന്നു ഉണ്ടായിരുന്നു . വിവാഹത്തിന് ശേഷമുണ്ടായ ചെറിയ ചെറിയ സംഭവങ്ങള്‍ വരെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.
ദിലീപ് കാവ്യാ താര ദമ്പതികള്‍ക്ക് ഒരു കുഞ്ഞുപിറന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം കാവ്യാ വീണ്ടും സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്. തനിക്കറിയില്ല. താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം ഇപ്പോള്‍ ഞാന്‍ അച്ഛന് എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് കാവ്യയാണ്. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കും നിര്‍മ്മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്കും താന്‍ ഇടുമെന്ന് ദലീപ് പറയുന്നു
വലിയ കാലത്തെ പ്രണയത്തിനു ഒടുവില്‍ ആയിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നത്. 1998 ആയിരുന്നു ഇരുവരും തമ്മില്‍ ഉള്ള വിവാഹം. 17 വര്‍ഷങ്ങള്‍ക്കു ശേഷം 2015 ല്‍ ഇരുവരും വേര്‍പിരിയുകയും 2016 ല്‍ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഒരു പെണ്‍കുഞ്ഞും രണ്ടാം വിവാഹത്തില്‍ ഒരു പെണ്‍കുഞ്ഞും ആണ് ദിലീപിന് ഉള്ളത്.
ദിലീപും ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ആന്‍ഡ് ഡാനിയല്‍ പ്രദര്‍ശനത്തിനൊരുങ്ങി. ദിലീപ് സിനിമകളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നര്‍മവും ആക്ഷനുമെല്ലാം സമം ചേര്‍ത്ത സിനിമയാകും ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. വെള്ളിത്തിരയില്‍ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി നടനുമായി നടത്തിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.