നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇന്ന് നിർണായകം; മെമ്മറികാർഡ് ലഭിച്ചില്ലെങ്കിൽ ദിലീപ് കുടുങ്ങും

ന്യൂഡെൽഹി: ദേശീയപാതയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം. കേസിലെ മുഖ്യതെളിവായ മെമ്മറികാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ആക്രമണദൃശ്യങ്ങള്‍ നടന്‍റെ കൈവശമെത്തിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദൃശ്യങ്ങൾ കൃത്രിമമായി ചമച്ചതാണെന്നും എഡിറ്റ് ചെയ്തതാണെന്നും ദിലീപ് നേരത്തെ വാദിച്ചിരുന്നു.