ഇരയായ നടിയുമായി ബിനാമി ഇടപാടുകൾ ഉണ്ട്. എല്ലാം നാദിർഷക്ക് എഴുതികൊടുക്കാൻ പറഞ്ഞു, നടി സമ്മതിച്ചില്ല, വൈരാഗ്യം ഉണ്ടായി…

പെട്ടെന്ന് വന്ന് കാര്യങ്ങൾ പറഞ്ഞ് പോകാൻ വന്നവരെ രാത്രിയിലും കസ്റ്റഡിയിൽ വയ്ച്ച് ചോദ്യം ചെയ്യുന്നു. പുറത്തുവരുന്നത് കേരളം കാത്തിരുന്ന വിവരങ്ങൾ..ഞെട്ടിപ്പിക്കുന്ന വസ്തുതകൾ…നടിയോടുള്ള വൈരാഗ്യവും ബിനാമി ഇടപാടുകളും ദിലീപ് തുറന്ന് സമ്മതിച്ചു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഫോണില്‍ വിളിച്ച് നടിയുടെ പേരിലുള്ള തന്റെ ബിനാമി സ്വത്തുക്കള്‍ സുഹൃത്തും പാര്‍ട്ണറുമായ നാദിര്‍ഷായുടെ പേരില്‍ എഴുതിക്കൊടുക്കണമെന്നു ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. എന്നാല്‍ നടി ദിലീപിന്റെ ആവശ്യം നിരസിച്ചു. ഇതില്‍ നിന്നെല്ലാം നടിയെ ഭീഷണിപ്പെടുത്താനായി കാറില്‍ ആക്രമണം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതിലെ ഗൂഢാലോചന വെളിച്ചത്ത് വരുന്നതാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരങ്ങള്‍. ഇതുവരെ ശേഖരിച്ച തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ ചില ഘട്ടങ്ങളില്‍ പരസ്പര ബന്ധമില്ലാതെയാണ് ദിലീപ് മറുപടി പറഞ്ഞത്.

നടിയൂടെ മൊഴി വിശദമായി പഠിച്ച അന്വേഷണ ഉദ്യോഗസ്ഥർ എഴുതി തയ്യാറാക്കിയ 150 ഓളം ചോദ്യങ്ങൾക്ക് ദിലിപ്നേയും നാദിർഷായേയും കൊണ്ട് ഉത്തരം പറയിപ്പിക്കുകയാണ്‌. നടി അക്രമിക്കപ്പെട്ടപ്പോൾ ബിനാമി ഇടപാടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ശബ്ദം 6ഓളം വാർത്തകൾ കൊടുത്തിരുന്നു. ഇതെല്ലാം നടൻ നിഷേധിച്ചെങ്കിലും അന്ന് പ്രവാസി ശബ്ദം പറഞ്ഞത് ഇപ്പോൾ ശരിയായി വരികയാണ്‌. നടിയുമായുള്ള ബിനാമി ഇടപാടാണ്‌ പുറത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട കോടികളുടെ സ്വത്ത് തർക്കവും ഉണ്ടായിരുന്നു.

Loading...

ആലുവ പൊലീസ് ക്ലബ്ബില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഏകദേശം എട്ട് മണിക്കൂറോളമായി ദിലീപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ദിലീപ് ആദ്യം പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നതടക്കമുള്ള ഇതുവരെ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള സ്വത്തില്‍ കള്ളപ്പണനിക്ഷേപം നടത്തിയിട്ടുണ്ടെന്നും ദിലീപ് സമ്മതിച്ചതായാണ് വിവരം. നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

അക്രമിക്കപ്പെട്ട നടികാരണമാണ് തന്റെ വിവാഹ മോചനം നടന്നതെന്നും ദിലീപ് പറഞ്ഞു. കാവ്യ മാധവനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത അക്രമിക്കപ്പെട്ട നടി മഞ്ജു വാര്യറെ അറിയിച്ചതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും ദിലീപ് പറഞ്ഞതായാണ് വിവരം.