കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി പ്രചരിക്കുന്നതാണ്. അതിനു മറുപടി നല്‍കുകയാണ് കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ്.ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാവ്യാ മാധവന്. ദിലീപുമായുള്ള വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് താരം.
കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു തനിക്കറിയില്ല എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.
അച്ഛന് എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. എന്നാല്‍ ഭര്‍ത്താവ് എന്ന് നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.
സിഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
നേരത്തേ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചവരായിരുന്നു ഈ താരജോടികൾ. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായപ്പോൾ എല്ലാം നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വരികയാണ് ചെയ്തത്.
എന്നാൽ 2016 നവംബർ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്ത് വിട്ടത്. താൻ വിവാഹിതനാകാൻ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവിൽ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.ദിലീപ് ഇന്ന് സിനിമകളുമായി തിരക്കിലാണ്.
ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാവ്യ മാധവന് തയാറെടുക്കുന്നതായി സൂചനകൾ വന്നിരുന്നു. അടുത്തകാലത്തായി പുതിയ ചിത്രങ്ങള്‍ക്കൊന്നും താരം കരാറായിട്ടില്ല.
ജീത്തു ജോസഫിന്റെ സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം മാത്രമാണ് നിലവില്‍ കാവ്യയ്ക്കായി ഒരുങ്ങുന്നത്. സിനിമയിലെ യുവതാരങ്ങള്‍ക്ക് കാവ്യയെ നായികയാക്കുന്നതില്‍ താല്‍പ്പര്യമില്ലാത്തതും ആദ്യ വിവാഹകാലത്ത് സിനിമയില്‍ നിന്നു വിട്ടതോടെ താരമൂല്യത്തില്‍ ഇടിവു സംഭവിച്ചതും കാവ്യയുടെ രണ്ടാംവരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതിനാല്‍ സിനിമയില്‍ നിന്ന് അല്‍പ്പം വിട്ടു നില്ക്കുന്ന സമയം തന്നെയാണ് കാവ്യ വിവാഹത്തിന് തെരഞ്ഞെടുത്തത്.
നേരത്തേ ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് മഞ്ജുവാര്യര്‍ സിനിമയില്‍ നിന്ന് 14 വര്‍ഷത്തോളം വിട്ടുനിന്നത്. പിന്നീട് നൃത്തവേദിയിലേക്കാണ് ആദ്യം തിരിച്ചുവന്നത്. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതിനു ശേഷമായിരുന്നു അത്.
2016 നവംബർ 25നു രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു ദിലീപ്-കാവ്യ വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിർമ്മാതാക്കളായ സുരേഷ് കുമാർ, ഭാര്യ മേനക, നിർമ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിൻ, ജോമോൾ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
1998 ലാണ് നടിയും നർത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാൽ 16 വർഷത്തെ ബന്ധത്തിന് ശേഷം 2014 ൽ ഇവർ വേർപിരിഞ്ഞിരുന്നു. 2009 ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവൻ 2010 ൽ വേർപിരിഞ്ഞു.