ഒരേ ക്ലാസില്‍ മൂന്നു വര്‍ഷം ഇരുന്ന ദിലീപിന് കോപ്പി അടിച്ചപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി

മലയാളത്തിന്റെ ജനപ്രിയതാരമാണ് ദിലീപ്. മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു

തന്റെ പഠന കാലം അയവിറയ്ക്കുകയാണ് ഇപ്പോള്‍ താരം. മഹാരാജാസ് കോളേജിലെ പഠന കാലം. ബി.എ. എക്കണോമിക്‌സിന് പഠിക്കുമ്പോള്‍ തന്നെ മിമിക്രി രംഗത്ത് പരിപാടികളുമായി ദിലീപ് സജീവമായിരുന്നു. അതിനിടയില്‍ ക്ളാസില്‍ പോവുക സാധ്യമായിരുന്നില്ല. മൂന്ന് വര്‍ഷത്തെ പഠനത്തിനിടെ ദിലീപ് ക്ലാസ്സില്‍ ഇരുന്നത് കേവലം മൂന്ന് ദിവസം മാത്രം.

Loading...

അങ്ങനെ പരീക്ഷ കാലമടുത്തു. കുറെ കാര്യങ്ങള്‍ പഠിച്ചു തന്നെയാണ് പോയത്. പക്ഷെ ചോദ്യപേപ്പറില്‍ അറിയാത്ത കാര്യങ്ങളും കയറിക്കൂടി. ഒറ്റ വാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങള്‍ ദിലീപിനെ കുഴക്കി. ക്ളാസില്‍ ഇരുന്ന് ചുറ്റുമുള്ളവരെ നോക്കിയപ്പോള്‍ ഒരാളുടെ കണ്ണ് ദിലീപിന്റെ മേല്‍ ഉടക്കി.

പിന്നെ ആംഗ്യ ഭാഷയിലായി ആശയ വിനിമയം. ദിലീപ് വിരലുകള്‍ കൊണ്ട് ചോദ്യ നമ്പര്‍ കാണിക്കുകയും, മറ്റെയാള്‍ അത് പോലെ ഉത്തരങ്ങള്‍ ഏതു നമ്പറിലാണെന്ന് തിരിച്ചും. സന്തോഷത്തോടെ ഉത്തരങ്ങള്‍ പൂര്‍ത്തിയാക്കി. സംഭവബഹുലമായ കോപ്പിയടി അങ്ങനെ അവസാനിച്ചു.

പരീക്ഷ കഴിഞ്ഞു ചോദ്യങ്ങള്‍ക്കെല്ലാം കൂടി എത്ര മാര്‍ക്ക് കിട്ടും എന്ന കണക്കു കൂട്ടല്‍ നടത്തിയ ദിലീപിന് അപ്പോഴാണ് പറ്റിയ അമളി മനസ്സിലായത്. പരീക്ഷ ഹാളിലെ ആ മറ്റെയാള്‍ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു. ദിലീപ് സാമ്പത്തികശാസ്ത്രവും! ആ അനുഭവത്തെപ്പറ്റി ഈ വീഡിയോ അഭിമുഖത്തില്‍ ദിലീപ് വിവരിക്കുന്നു.

ദിലീപിന്റെ പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയേല്‍ മികച്ച പ്രതികരണവുമായി തിയേറ്ററില്‍ ഓടുന്നു. ദിലീപും അര്‍ജുന്‍ സര്‍ജയും മത്സരിച്ചഭിനയിച്ച ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പൂര്‍ണ്ണമാണ്.