മുരളിയാണ് നായകനെന്ന് അറിഞ്ഞതോടെ മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു… സംവിധായകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

കടലിനക്കരെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ കൊതിപ്പിക്കുകയും വശീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തീരമാണ് മണല്‍ഭൂമിയായ ഗള്‍ഫ്. ജോലിക്കായി മലയാളികള്‍ പലായനം ചെയ്ത മറ്റൊരിടം. അങ്ങനെ ഗള്‍ഫ് കേരളത്തിന്റെ അയല്‍പക്കക്കാരായി.

ഗള്‍ഫ് ജീവിതത്തെ കുറിച്ച് മലയാള സിനിമകളിലും പ്രവാസി ജീവിത കഥകള്‍ അലയടിച്ചു. ഇവിടെയാണ് 1999ല്‍ പി.ടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗര്‍ഷോമിന്റെ പ്രസക്തി. ‘മഗ്രിബ്’എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. തുടര്‍ന്ന് ഗര്‍ഷോം, പരദേശി, വിശ്വാസപൂര്‍വം മന്‍സൂര്‍, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിര്‍മാതാവും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന പ്രവാസി സിനിമയാണ് ഗര്‍ഷോം. എന്നാല്‍,? ഈ സിനിമയില്‍ നായികയായി ഉര്‍വശിക്ക് പകരം മഞ്ജുവാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ നിന്നും മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പി.ടി കുഞ്ഞുമുഹമ്മദ്. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.’ഉര്‍വശിയേക്കാള്‍ മുമ്പ് മഞ്ജുവാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്.

ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാന്‍സും നല്‍കിയിരുന്നു. എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാന്‍ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു.

എന്നാല്‍,? പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്. ഗര്‍ഷോമില്‍ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ ‘പത്ര’ത്തില്‍ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്.

മഞ്ജുവിന് മാനസികമായി ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രയാസമുള്ളതായി അറിയിച്ചിരുന്നു-അദ്ദേഹം പറഞ്ഞു.എന്നാല്‍,? മുരളിയെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

പിന്നീട് അഡ്വാന്‍സ് നല്‍കിയ തുക ഒരു പ്രശ്‌നവുമില്ലാതെ മാന്യമായി തിരികെ ഏല്‍പ്പിച്ചു. ശേഷം ചിത്രത്തില്‍ മഞ്ജുവിന് പകരമായാണ് ഉര്‍വശി നായികയായിട്ട് വരുന്നത്.