ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പ്രമുഖ സംവിധായകനും

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെയും മോഹന്‍ലാന്റെയും തിരക്കുകള്‍ കാരണം സിനിമ അനൗന്‍സ് ചെയ്തു വളരെ കാലത്തിനു ശേഷമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രത്തില്‍ സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു വൈദികന്റെ വേഷമാണ് ഫാസിലിനായി പൃഥ്വിരാജ് മാറ്റിവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപിയാണ് ലൂസിഫറിനായി തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Loading...

വണ്ടിപെരിയാര്‍, തിരുവനന്തപുരം, എറണാകുളം, ദുബൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളാണ് ലൂസിഫറിന്റെ പ്രധാന ലൊക്കേഷനുകളെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം മുതല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തു.