മഞ്ജു വാര്യരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സംവിധായകൻ സനൽ‌കുമാർ ശശിധരൻ അറസ്റ്റിൽ

നടി മഞ്ജു വാര്യരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തു.മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽകുമാർ ശശിധരൻ.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതിനൽകിയത് . പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽകുമാർ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു.

Loading...