ഇന്ത്യയുടെ പല ചരിത്രങ്ങളും അസത്യമാണ്,മാറ്റിയെഴുതപ്പെടേണ്ടതാണ്; ഡോ.സി വി ആനന്ദബോസ് ഐഎഎസ്

കേന്ദ്ര നയരൂപീകരണസമ്മിറ്റ് കോര്‍ഡിനേറ്റര്‍ ഡോ സി വി ആനന്ദബോസ് ഐഎഎസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യയുടെ നിലവിലെ അസത്യമായ ചരിത്രങ്ങള്‍ തുറന്നുകാട്ടുകയാണ് അദ്ദേഹം. ഒപ്പം തെറ്റായ ചരിത്രങ്ങള്‍ തിരുത്തപ്പെടേണ്ട കാലം ആയെന്നും അദ്ദേഹം വ്യക്തമാക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഭാരതം അഭിമാനം കൊള്ളുന്ന ഒരു ചക്രവര്‍ത്തിയുണ്ട് ചന്ദ്രഗുപ്ത വിക്രമാദിത്യന്‍. ഭാരതം മറന്നുപോയ ഒരു ചക്രവര്‍ത്തിയുണ്ട് ഹേമചന്ദ്ര വിക്രമാദിത്യന്‍ അഥവാ ഹേമു.മുകള്‍ പ്രതാപത്തെ മുളയിലേ നുള്ളി ഡല്‍ഹി പിടിച്ചെടുത്ത ചക്രവര്‍ത്തിയായി വാണു ഹേമു. അദ്ദേഹം പരാജയപ്പെടുത്തിയത് സാക്ഷാല്‍ അക്ബറിനെ.1556 ഒക്ടോബര്‍ 6-ാം തീയതി തുഗ്ലക്കാബാദില്‍ വെച്ച് നടന്ന യുദ്ധത്തില്‍. ഡല്‍ഹിയിലെ പുരാണരക്കരയില്‍ രാജ്പുത് സേനാനായകന്‍ മാരുടെയും സാന്നിധ്യത്തില്‍ തികച്ചും ഭാരതീയമായ പൂജാവിധികളോടു കൂടി മതേതര ചരിത്രകാരന്‍മാര്‍ മറന്ന ഹേമു അധികാരമേറ്റു. ചരിത്രകാരന്‍മാര്‍ മറന്നത് ഹേമുവിനെ മാത്രമല്ല ദാരാഷിക്കോവിനെയും മറന്നു.

Loading...

തന്റെ പിതാവ് ഷാജഹാന്‍ ഷാജഹാനാബാദ് എന്ന പുത്തന്‍ ദില്ലിയിലെ സംരക്ഷിക്കാന്‍ പടുത്തുയര്‍ത്തിയ ചുവപ്പു കോട്ടയില്‍ മതേതരത്വത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന കിരീടാവകാശി ദാരാഷിക്കോവ്. മനുഷ്യത്വമാണ് മതത്തേക്കാള്‍ വലുത്, ലോകമേ തറവാട് എന്ന മനസ്സിന്റെ അകച്ചുമരുകളില്‍ കോറിയിട്ട മാനവികതയുടെ ചക്രവര്‍ത്തി ദാരാഷിക്കോവ്. ഭാരതീയ സംസ്‌കാരത്തിന്റെ അന്തര്‍ധാരകള്‍ കണ്ടെത്തിയ ദാര്‍ശനികനായ ചക്രവര്‍ത്തി. സ്വന്തം സഹോദരനായ ഔറംഗസേബിന്റെ മതഭ്രാന്തിനിരയായി അകാലത്തില്‍ സ്വര്‍ഗം പൂകിയ രക്തസാക്ഷി. രാഷ്ട്രീയ സ്വയം സേവക് പറയുന്നു ദാരാഷിക്കോവ് ഭരിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇസ്ലാം പുഷ്ടിപ്പെടുമായിരുന്നു. ഹിന്ദുക്കള്‍ ഇസ്ലാമിനെ കൂടുതല്‍ നന്നായി മനസ്സിലാക്കുമായിരുന്നു. ദാരാഷിക്കോവിന്റെ മഹത്വം മനസ്സിലാക്കിയ സ്വതന്ത്ര ഭാരത്തില്‍ ദേശീയ കക്ഷികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഡല്‍ഹില്‍സിറോണിയെ ദാരാഷിക്കോവ് റോഡ് എന്ന് നാമകരണം ചെയ്തു.

ഒരു തെറ്റ് തിരുത്താന്‍ ശ്രമിച്ചു. കോട്ടയ്ക്കുള്ളില്‍ അവഗണിക്കപ്പെട്ട ദാരാഷിക്കോവ് തെരുവീഥിയില്‍ ആദരിക്കപ്പെട്ടു. ചെങ്കോട്ടയില്‍ വ്യാജ മതേതരത്വത്തിന്റെ തിമിരം ബാധിച്ച ചരിത്രകാരന്‍മാര്‍ അവഗണിച്ച മറ്റ് പല മഹാന്‍മാരും ഉണ്ട്. ചരിത്രയാഥാര്‍ത്ഥ്യങ്ങളുണ്ട്. മുകളമ്മാരെ പാടിപ്പുഴത്തുന്ന ചരിത്രത്തിലെ പാണന്‍മാര്‍ തുടികൊട്ടി പാടാന്‍ മറന്നുപോയ ചില വീര കഥകള്‍ ചുവപ്പുകോട്ടയില്‍ ഉറങ്ങിക്കിടക്കുന്നു. മുകളന്മാരെ പിഴുതെറിഞ്ഞ് ചെങ്കോട്ട പിടിച്ചെടുത്ത രാജ്യം ഭരിച്ച മറാഠകളെ നാം മറന്നുവോ. 1752ലെ ഉടമ്പടി പ്രകാരം ദില്ലി സിംഹാസനത്തിന്റെ സംരക്ഷകരായി മാറിയ മറാഠകള്‍. 1758 ലെ സിര്‍ഹന്ദ് വിജയത്തിലൂടെ വ്യക്തമായ മേല്‍ക്കോയ്മ അവര്‍ നേടി.

രണ്ട് വര്‍ഷങ്ങള്‍ക്കകം ദിവാനിഖാസിനെ പൊതിഞ്ഞിരുന്ന വെള്ളി പൊളിച്ചെടുത്ത് ഉരുക്കി തങ്ങളുടെ സൈന്യത്തിനുള്ള ധനസമാഹരണം നടത്തുന്ന നിലയിലേക്ക് മറാഠകള്‍ ഉയര്‍ന്നു. പിന്നീട് മറാത്ത സൈന്യം ദില്ലി പിടിച്ചെടുത്തു. സിഖുകാരുടെ അധിപത്യവും ദില്ലിയില്‍ അരങ്ങേറിയിട്ടുണ്ട്. 1783 ല്‍ സിഖുകാര്‍ ദില്ലിയിലെ ചെങ്കോട്ട കീഴടക്കി. മറാത്ത പട്ടാളം വീണ്ടും ചെങ്കോട്ട കൈയടക്കി 1788 ല്‍. പിന്നീട് മുകളന്മാരെ തുരത്തി ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട പിടിച്ചെടുത്തു. ചെങ്കോട്ടയിലെ 80 ശതമാനത്തോളം അവര്‍ പൊളിച്ചു കളഞ്ഞു. ചരിത്രകാരന്‍മാര്‍ ഒരു മര്യാദ പാലിച്ചാല്‍ നന്ന്. ചരിത്രത്തില്‍ നടക്കാന്‍ ആഗ്രഹിക്കുന്നത് എഴുതിച്ചേര്‍ക്കുന്നതിനൊപ്പം നടന്നുപോയ കാര്യങ്ങള്‍ കൂടി എഴുതിയാല്‍ നന്ന്. എങ്കില്‍ തരിത്രത്തിന്റെ ചാരിത്രം നഷ്ടമാകാതെ നിര്‍ത്താം. ഏതാനും നാള്‍ മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തീരുമാനം എടുത്തു. സന്ദര്‍ശകര്‍ക്കായി ചെങ്കോട്ടയില്‍ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുക.

അതിന്റെ ചുമതല ഒരു പരിധി വരെ എനിക്കായിരുന്നു. കൊവിഡിന് മുന്‍പ് ഇത് പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അങ്ങനെയാണ് ചെങ്കോട്ടയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന എഴുതാത്ത ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ കാണാന്‍ കഴിഞ്ഞത്. ദേശസ്‌നേഹമുള്ള ഒരു ഭാരതീയന്‍ എന്ന നിലയില്‍ പറയുകയാണ്. ഇന്ത്യയുടെ ചരിത്രം വക്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രത്യശാസ്തര്ത്തിന്റെ തടവറയില്‍ നിന്ന് യജമാനന്‍മാര്‍ക്ക് വേണ്ടി കൂലിക്കെഴുതിയ ചരിത്രം വേദവാക്യമായി നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണോ. ചെങ്കോട്ടയില്‍ ചരിത്രം കേഴുന്നു. എനിക്ക് മോചനം തരൂ. ഭാരതമാതാവിന്റെ ആത്മാവ് ത്രസിക്കുന്നു നിങ്ങള്‍ വായിക്കുന്ന ചരിത്രം എന്റേതല്ല. ഈ ചരിത്രം മാറ്റിയെഴുതണം. സത്യം സത്യമായി പുനര്‍ജനിക്കണം. സത്യമേവ ജയതേ. വന്ദേ മാതരം.