ദിശ രവിക്ക് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പൊലീസ് ; ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റണയാണ് ഹര്‍ജി പരിഗണിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന വാദത്തില്‍ ജാമ്യാപേക്ഷയെ ദില്ലി പൊലീസ് ശക്തമായി എതിര്‍ത്തു. ടൂള്‍ കിറ്റുമായി ദിശയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി രാജു കോടതിയില്‍ പറഞ്ഞു. കര്‍ഷക സമരം മുതലാക്കി തങ്ങളുടെ ആശയം പ്രചരിപ്പിക്കനാണ് ദിഷയും കൂട്ടാളികളും ശ്രമിച്ചത്.

ദിശയ്ക്ക് ഖാലിസ്ഥന്‍ ബന്ധം ഉണ്ട്, അത് യാദൃശ്ചികമല്ലെന്നും സാധാരണയായി തുടരുന്നത് ആണെന്നും എസിജെ കോടതിയെ അറിയിച്ചു. ചില രേഖകളും ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ദിഷക്ക് അക്രമത്തിലും ഖാലിസ്ഥാന്‍ സംഘടനകളുമായും ബന്ധമുണ്ട് എന്നിതിന് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഖാലിസ്ഥാനി സംഘടനകളുമായി ബന്ധമില്ല എന്നും ഉണ്ടെന്നു പറയുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ദിഷയുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ കോടതിയില്‍ ബോധിപ്പിച്ചു. നിലവില്‍ ദിഷ രവി 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.

Loading...