ടൂള്‍ കിറ്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ച യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.ദിശയെ നികിത ജേക്കബ്, ശന്തനു എന്നിവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നായിരുന്നു പോലീസ് വാദം.
എന്നാല്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി വരുമെന്നും, കസ്റ്റഡി കാലാവധി നീട്ടിയാല്‍ വിധിയെ ബന്ധിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദിശ രവി നിലവില്‍ ശന്തനു, നിഖിത എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഓപ്പമിരുത്തി ചോദ്യം ചെയ്യണമെന്ന പോലീസ് വാദത്തെയും ചോദ്യം ചെയ്തിരുന്നു. ദിഷ നല്കിയ ജാമ്യാപേക്ഷയില്‍ ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റണയാണ് നാളെ വിധി പറയുന്നത്