ശബരിമലയില്‍ നിന്നും ഭക്തര്‍ വൈകുന്നേരം ആറിന് മുമ്പ് മലയിറങ്ങണമെന്ന് ജില്ല ഭരണകൂടം

പത്തനംതിട്ട. ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തര്‍ വ്യാഴാഴ്ച വൈകുന്നേരം ആറിന് മുമ്പ് മലയിറങ്ങണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലാണ് നിയന്ത്രണം.

ഉച്ചയ്ക്ക്‌ശേഷം പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നില്ല. എല്ലാ ഭക്തരുടെയും സുരക്ഷിതത്വത്തിനാണ് നടപടിയെന്നും കളക്ടര്‍ പറയുന്നു. എല്ലാ വരും മലയിറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും കളക്ടര്‍ ആവശ്യപ്പെടുന്നു.

Loading...

മൂഴിയാര്‍ ഗവി പാതിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആങ്ങമൂഴി കക്കി വണ്ടിപ്പെരിയാര്‍ പാതയിലും മണ്ണിടിച്ചില്‍ ഉണ്ടായി. അതേസമയം ഗവി ഒറ്റപ്പെട്ട അവസ്ഥയിലാണ്.