ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ വി എസ് നല്‍കണമെന്ന വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി

തിരുവനന്തപുരം. സോളര്‍ വിവാദവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. 2013 ജൂലൈ ആറിന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

സോളര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. താന്‍ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ വിഎസിന്റെ ആരോപണങ്ങള്‍ ഇടയാക്കിയതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഉത്തരവിടുകയായിരുന്നു.

Loading...