10 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ലഡു വില്ലനായി, ഡിവോഴ്‌സ് വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ്

10 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ലഡു വില്ലനായതിന്റെ ഒരു വിചിത്ര വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ മീരൂട്ട് ജില്ലയില്‍ നിന്നും പുറത്തുവരുന്നത്. ഭാര്യ കഴിക്കാന്‍ ലഡു മാത്രമേ നല്‍കുന്നുള്ളുവെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഒരു മന്ത്രവാദിയുടെ സ്വാധീനത്തിലാണിതെന്ന് ഇയാള്‍ ആരോപിക്കുന്നു.

തനിക്ക് വിവാഹ മോചനം വേണമെന്ന ആവശ്യവുമായി ഇയാള്‍ ഒരു കുടുംബ കോടതിയെ സമീപിച്ചു. ഭാര്യ നാല് വീതം ലഡുവാണ് രാവിലെയും വൈകീട്ടും കഴിക്കാന്‍ തരുന്നത്. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. അതിനിടയില്‍ മറ്റെന്തെങ്കിലും കഴിക്കാന്‍ ഭാര്യ അനുവദിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Loading...

ഈ ദമ്ബതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ആ സ്ത്രീയുടെ അന്ധവിശ്വാസത്തിന് ചികിത്സയില്ലെന്നും അധികൃതര്‍ പറയുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്