ക്രിസ്ത്യൻ വിവാഹമോചനം ഇനി എളുപ്പം. ഒരു വർഷം വേർപിരിഞ്ഞുതാമസിച്ചാൽ മതി.

ദില്ലി: ക്രിസ്ത്യൻ വിവാഹമോചന നിയമം ഉടച്ചുവാർക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്രസർക്കാരിനു ജസ്റ്റിസുമാരായ വിക്രംജിത്ത് സിങ്, എ.എം. സപ്‌റേ എന്നിവരടങ്ങിയബഞ്ചാണ്‌ നിർദ്ദേശം നല്കിയത്. കോടതി നിർദ്ദേശം പ്രകാരം ഒരു വർഷം വേർപിരിഞ്ഞുതാമസിച്ചാൽ വിവാഹ മോചനത്തിനു സാധ്യമാകും. വേർപിരിഞ്ഞു താമസിക്കുകയെന്നാൽ കോടതി ഉത്തരവുപ്രകാരമുള്ള വേറിട്ട് താമസിക്കലാണ്‌. ഇതിനു ”ജുഡീഷ്യൽ സപ്പറേഷൻ” എന്നാണു നിയമപ്രകാരം പറയുക.

എല്ലാ മതവിഭാഗക്കാർക്കും ഒരു വർഷത്തേ ജുഡീഷ്യൽ സപ്പറേഷൻ ഉണ്ടേൽ വിവാഹമോചനം അനുവദിക്കാൻ വ്യവസ്ഥയുണ്ട്. നിലവിൽ ക്രിസ്ത്യാനികൾക്ക് ഇത് 2വർഷമാണ്‌. ക്രിസ്ത്യാനികൾക്ക് മാത്രം എന്തുകൊണ്ടാണ്‌ നിയമത്തിൽ വേർതിരിവ് എന്ന് കോടതി ചോദിച്ചു. ക്രിസ്തീയ വിവാഹചട്ടപ്രകാരം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണ് നിലവിലെ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

Loading...