വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ സാധ്യതകളേറെ

ന്യൂയോര്‍ക്ക്: പുരുഷന്മാരെക്കാള്‍ വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതകളേറെയെന്ന് പുതിയ പഠനങ്ങള്‍. വിവാഹമോചിതരായിട്ടുള്ള സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത സാധാരണ സ്ത്രീകളില്‍ നിന്ന് 24 ശതമാനം അധികമാണെന്നും എന്നാല്‍ വിവാഹമോചിതരാകുന്ന പുരുഷന്മാരില്‍ ഇത് 10 ശതമാനം മാത്രം അധികമാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗവേഷകയും പ്രൊഫസ്സറുമായ ലിന്‍ഡാ ജോര്‍ജിന്റെ നെതൃത്വത്തില്‍ നോര്‍ത്ത് കരോളിനയിലുള്ള ഡ്യൂക് യൂണിവേഴ്സിറ്റി നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നതാണ് ഈ വിവരങ്ങള്‍.heart

സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 16,000 പേരില്‍ 18 വര്‍ഷം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വീണ്ടും വിവാഹിതരാകുകയാണെങ്കില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത അല്‍പ്പം കുറയുമെന്നു മാത്രം. സ്ത്രീകള്‍ക്ക് ആദ്യഭര്‍ത്താവിനെ പിരിയുന്നതിന്റെ ഹൃദയവേദന താങ്ങാന്‍ പറ്റില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണമായി പ്രഫ. ലിന്‍ഡാ ജോര്‍ജ് പറയുന്നത്. അവര്‍ വീണ്ടും വിവാഹിതരായാലും ആദ്യവിവാഹത്തിന്റെ ഓര്‍മ്മകള്‍ അവരെ അലട്ടുമെന്നും സ്ട്രെസ് വര്‍ദ്ധിക്കുമെന്നും കൂടാതെ പലരുടേയും ജീവിതരീതിയില്‍ തന്നെ മാറ്റമുണ്ടാകുമെന്നും ലിന്‍ഡ പറഞ്ഞു.

Loading...

എന്നാല്‍ പുരുഷന്മാര്‍ അങ്ങനെയല്ല. അവരില്‍ ഭൂരിഭാഗവും വിവാഹമോചനം നേടുമ്പോള്‍ തന്നെ മുന്‍ഭാര്യയെ മറക്കുന്നവരാണ്. വീണ്ടും വിവാഹിതരായാല്‍ പിന്നെ പഴയബന്ധങ്ങളെ ഓര്‍മിക്കാറുപോലുമില്ല . കൂടാതെ പല പുരുഷന്മാരും വിവാഹമോചനം ഒരു ഭാഗ്യാവസ്ഥയായി കരുതുന്നവരുമാണെന്ന് റിപ്പോര്‍ട്ടില്‍ ലിന്‍ഡ പറയുന്നു

ഇങ്ങനെയുള്ള സ്ത്രീകള്‍ കൂടുതല്‍ സ്ത്രീ സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നത് ഒരു ഹാര്‍ട്ട് അറ്റാക്ക് തടയുവാന്‍ ഉപകരിക്കുമെന്ന് ലിന്‍ഡ റിപ്പോര്‍ട്ടില്‍ ഉപദേശിക്കുന്നു.