കാനഡ: മിസ്സിസ് ഏഷ്യ-കാനഡ മത്സരത്തിന് കണ്ണൂരില്‍ നിന്നൊരു കുടുംബിനി. 2015-ല്‍ കാനഡയിലെ ടൊറോന്റോ വേദിയാകുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു കണ്ണൂര്‍കാരി ദിവ്യാരാജ്. കൂടാതെ ഈ മത്സരത്തില്‍ പങ്കെടുക്കുന്ന പ്രഥമ മലയാളിമങ്കയും ദിവ്യ തന്നെ!

Divya 7

Loading...

കാനഡയിലെ ടൊറന്റോയില്‍ ഐടി രംഗത്ത് ഭര്‍ത്താവ് രാജേഷിനൊപ്പം ജോലി ചെയ്യുകയാണ് ദിവ്യ. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ കലാതിലകപ്പട്ടമണിഞ്ഞ ദിവ്യാരാജ് വിവാഹത്തിന് ശേഷവും തന്റെ കലയോടുള്ള ആഭിമുഖ്യം കൊണ്ട് അതിനുവേണ്ടി സമയം കണ്ടെത്തിയിരുന്നു. കാനഡയില്‍ എത്തിയതിന് ശേഷവും ശാസ്ത്രീയ നൃത്തത്തിലും മോഡലിംഗ് രംഗത്തും ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും മലയാളി എന്ന നിലയില്‍ ദിവ്യയുടെ സാന്നിധ്യം വളരെ വലുതായിരുന്നു. കാനഡയിലും ഇന്ത്യയിലുമുള്ള പല ചാരിറ്റി സംഘടനകള്‍ക്ക് വേണ്ടിയും കലാകാരി എന്ന നിലയിലുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചിരുന്നു.

Divya Raj

ഈ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഈ ഭാഗ്യം ദിവ്യയെ തേടിയെത്തിയിരിക്കുന്നത്.  പബ്ലിക് ചോയ്‌സ് എന്ന വിഭാഗത്തിലുള്ള ഫേസ്ബുക്ക് വഴിയുള്ള വോട്ടിംഗിന് ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ള മലയാളികള്‍ ഇതിനോടകം തന്നെ ദിവ്യക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കുടുംബിനികളായ എല്ലാ കലാകാരികള്‍ക്കും പ്രചോദനമായി മാറുകയാണ് ദിവ്യാരാജ്.

Divya4

പബ്ലിക്ക് സപ്പോര്‍ട്ട് അവാര്‍ഡ് ലഭിക്കുന്നതിന് ദിവ്യയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. അതിനായി ഈ ലിങ്കില്‍ ദിവ്യയ്ക്ക് വോട്ടുചെയ്യുക: https://www.facebook.com/pages/Divya-Raj-For-Mrs-South-Asia-Canada-2015/1574874006100830