കുഞ്ഞ് അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ദിവ്യ ഉണ്ണി, ചേര്‍ത്ത് പിടിച്ച് അരുണും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും പ്രിയങ്കരിയാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം താരം ആരാധകരോടൊപ്പം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ വിശേഷം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവ് അരുണിനും മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Loading...

നാടന്‍ ലുക്കിലാണ് ദിവ്യ ഉണ്ണി വളകാപ്പിന് അണിഞ്ഞൊരുങ്ങിയത്. കറുപ്പില്‍ ഗോള്‍ഡന്‍ നിറത്തിലുളള മുത്ത് പതിപ്പിച്ച ബ്ലൗസു റോസില്‍ ഗോള്‍ഡന്‍ കസവുള്ള സാരിയായിരുന്നു വേഷം. കൈകളില്‍ നിറയെ കുപ്പി വളകളും അണിഞ്ഞിരുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ നിറയുകയാണ്.

2018 ഫെബ്രുവരിയിലാണ് അരുണ്‍ കുമാറുമായുള്ള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.