ദുബായ്: പതിവ് തെറ്റിക്കാതെ ഇത്തവണയും ഇന്ത്യക്കാര്‍ക്ക് ദുബായ് ഭരണാധികാരിയുടെ ദീപാവലി ആശംസ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നത്.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ദീപാവലി ആശംസകള്‍ നേര്‍ന്നത്. ‘ യുഎഇയില്‍ ഉള്ളവര്‍ക്കും , ലോകമെമ്പാടും ഉള്ള എല്ലാവര്‍ക്കും ദീപാവലി ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ.’ എന്നും അദ്ദേഹം പറഞ്ഞു.