ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിജെ എന്ന ഖ്യാതി സ്വന്തമായിക്കിയിരിക്കുകയാണ് ആര്‍ച്ച് ജൂനിയര്‍ എന്ന് രണ്ട് വയസുകാരന്‍. ദക്ഷിണാഫ്രിക്കയിലെ ആര്‍ച്ച് ജൂനിയര്‍ എന്ന എ.ജെയാണ് ആ കുഞ്ഞന്‍ ഡി.ജെ. ജോഹന്നാസ് ബര്‍ഗ്ഗിലെ ഒരു ഷോപ്പിങ് മാളില്‍ എ.ജെ നടത്തിയ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. വലിയ ആളുകളെപ്പോലെ തന്നെ സംഗീതവും ശബ്ദവും നിയന്ത്രിച്ച് ഇടക്ക് താളം പിടിച്ചും എ.ജെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.
ഫേസ്ബുക്കിലൂടെ എജെയുടെ വീഡിയോ കണ്ടവരില്‍ ചിലരാണ് ഡി.ജെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. പിന്നീട് യഥാര്‍ഥ ഉപകരണങ്ങളുമായി എ.ജെ ഡിജെ ചെയ്തു. ഡിജെ കണ്ടവരെല്ലാം ഈ കുഞ്ഞിന്റെ കഴിവിന് മുന്നില്‍ അന്തിച്ച് നില്‍ക്കുകയാണ്. ഈ ചെറു പ്രായത്തില്‍ എങ്ങനെ കുഞ്ഞ് ഡിജെ ചെയ്യുന്നു എന്ന് മനസിലാകുന്നില്ല എന്നാണ് എല്ലാവരുടേയും ഭാഷ്യം.
എ.ജെ ജനിക്കുന്നതിന് മുന്‍പു തന്നെ അവന് വേണ്ടി പിതാവ് ഐപാഡ് വാങ്ങി വെച്ചിരുന്നുവെന്ന് എ.ജെയുടെ മാതാവ് റിഫിലിയോ മാരുമൊ പറയുന്നു. കുട്ടി അറിവ് നേടാന്‍ ആവശ്യമായ ആപ്പുകളും പിതാവ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഡി.ജെ ആപ്പും ഉണ്ടായിരുന്നു.
ആദ്യവര്‍ഷത്തില്‍ തന്നെ ഐപാഡിലെ ഒട്ടുമിക്ക ആപ്പുകളും എ.ജെ നശിപ്പിച്ചിരുന്നു. ഐപ്പാഡിലെ ഗെയിമുകളും തമാശ വീഡിയോകളും മടുത്ത എ.ജെ അറിയാത കൈവെച്ചത് ഡിജെ ആപ്പിലായിരുന്നു. ഡിജെ ആപ്പില്‍ കഴിവു തെളിയിച്ച എജെ യുടെ വീഡിയോ ഫേസ്ബുക്കിലൂടെ നിരവധി ആളുകളാണ് കണ്ടത്. എന്നാല്‍ രണ്ടു വയസ്സുകാരനായ മകനെ വെച്ച് കാശുണ്ടാക്കുകയാണ് പിതാവ് ചെയ്യുന്നതെന്ന് നിരവധി വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.