ക്രിസ്മസും ന്യൂ ഇയറും കൊഴുപ്പിക്കാൻ ഡിജെ സംഘങ്ങൾ, രാത്രിയുടെ മറവിൽ മയക്കു മരുന്നു കച്ചവടവും നഗ്നതാ പ്രദർശനവും വരെ

കൊച്ചി: അർധ നഗ്നരായി റാംപിലൂടെ നടന്നു നീങ്ങുന്ന സുന്ദരികൾ… കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉയർന്നു കേൾക്കുന്ന വെസ്റ്റേൺ സോങ്ങ്…. മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ആലസ്യത്തിൽ ആടിയും പാടിയും ഒരു കൂട്ടം യുവതീ യുവാക്കൾ. യൂറോപ്യൻ രാജ്യങ്ങളിലെ നിശാപാർട്ടിയുടെ കര്യമല്ല, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ മെട്രോ നഗരത്തിലാണ് ഈ കാഴ്ച്ചകൾ.

ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഇത്തവണ കൊച്ചിയിൽ ഒരുങ്ങുന്നത് മുപ്പതോളം ഡിജെ പാർട്ടികളാണ്. ആഡംബര ഹോട്ടലുകളിലും
കൊച്ചി കായലിലെ ഉല്ലാസ നൗകകളും കേന്ദ്രീകരിച്ചു നടക്കുന്ന പാർട്ടികളിലേക്കായി കോടിക്കണക്കിനു രൂപയുടെ മയക്കു മരുന്നുകൾ കൊച്ചിയിൽ
എത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പാർട്ടികളുടെ മറവിൽ മയക്കു മരുന്ന് വിൽപനയും നഗ്നതാ പ്രദർശനവും വരെയാണ് നടക്കുന്നത്.
‌രണ്ട് വർഷം മുൻപ് കൊച്ചിയിലെ ഡിജെ പാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാഴ്ച്ചകളായിരുന്നു കണ്ടത്. റഷ്യൻ വനിത
ഉൾപ്പെടെയുള്ളവർ അന്നു പിടിയിലായിരുന്നു.

Loading...

dj-1
ഫെയ്സ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് സംഘാടകർ പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. കേരളത്തിനു പുറത്തു
നിന്നുള്ളവരും വിദേശികളുമാണ് കൂടുതലായും പാർട്ടിയിൽ പങ്കെടുക്കാനെത്തുന്നത്. ഉല്ലാസ നൗകയിൽ കായൽ പരപ്പിൽ നടക്കുന്ന പാർട്ടികളിൽ
നഗ്നതാ പ്രദർശനങ്ങൾ വരെ അറങ്ങേറാറുണ്ട്. വിദേശ വനിതകളും കൊച്ചിയിലെ ഡിജെ പാർട്ടികളുടെ സംഘടാകരാണ്. റഷ്യയിൽ നിന്നുള്ള ഒരു സംഘം
ഇതിനായി കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ‌
കഞ്ചാവിനു പുറമേ, ഹാഷിഷ്, മരിജ്വാന, കൊക്കൈൻ, മെത്താകുലേറ്റ്, എൽഎസ്ഡി തുടങ്ങി മുന്തിയ ഇനം മയക്കു മരുന്നുകളും ഇത്തരം പാർട്ടികളിലെ
താരങ്ങളാണ്. മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതാണ് പാർട്ടികളിൽ ഇവ ഉപയോഗിക്കാൻ കാരണം. എൽഎസ്ഡി സ്റ്റിക്കറാണ് ഇപ്പോൾ
പാർട്ടികളിൽ കൂടുതലായി ഉപയോഗിച്ചു വരുന്നത്. ആറു മണിക്കൂർ വരെ ഇതിന്‍റെ ലഹരി നിൽക്കും. കൈയിൽ സൂക്ഷിക്കാൻ എളുപ്പമാണെന്നതും
എൽഎസ്ടിയുടെ പ്രത്യേകതയാണ്. എന്നാൽ വിദേശത്തു നിന്നെത്തുന്നവർക്ക് നാടൻ വാറ്റും കഞ്ചാവുമാണത്രേ പ്രിയം.
പ്രവേശന ഫീസായി 5000 മുതൽ മുകളിലോട്ടാണ് ഈടാക്കുന്നത്. പതിവ് കസ്റ്റമേഴ്സിനു ഫീസിനത്തിൽ കുറവുണ്ടാകും. പാർട്ടി മെനു അനുസരിച്ച്
ഫീസും കൂടും. നഗ്നതാ പ്രദർശനം നടത്തുന്ന പാർട്ടികൾക്ക് ലക്ഷങ്ങൾ വരെ വാങ്ങാറുണ്ട്. കഴിഞ്ഞ വർഷം സമാനമായി കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ
നടത്തിയ നഗ്നതാ പ്രദർശനം പൊലീസ് കൈയോടെ പിടികൂടിയിരുന്നു. പ്രമുഖ മോഡലുകൾ ഉൾപ്പെടെയുള്ളവരാണ് അന്നു പിടിയിലായത്.
സോഷ്യൽ മീഡിയയിലൂടെയാണ് പരിപാടികളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. കമിതാക്കൾക്കാണ് മുൻഗണന. ജോഡിയായി മാത്രമേ പാർട്ടിയിൽ കയറാൻ പാടുള്ളു. കൊച്ചിയിലെ ഡിജെ പാർട്ടികളിൽ പങ്കെടുക്കാനായി നിരവധി പേർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്താറുണ്ട്.