ഡി കെ ശിവകുമാറിന്‍റെ മകൾക്ക് വിവാഹം: ഐശ്വര്യയുടെ വരന്‍ കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍

ബം​ഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യയ്ക്ക് വിവാഹം. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍. മെയ് 31 ന് ഇരു കുടുംബങ്ങളും ഡി കെ ശിവകുമാറിന്‍റെ വീട്ടില്‍ ഒത്തുകൂടുകയും വിവാഹ നിശ്ചയ തീയതി തീരുമാനിക്കുകയും ചെയ്തു. ഓഗസ്റ്റിലായിരിക്കും വിവാഹ നിശ്ചയമെന്നാണ് സൂചന.

എഞ്ചിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ഡി കെ ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനിയറിംഗിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ്. അമര്‍ത്യയുടെയും ഐശ്വര്യയുടെയും വിവാഹം സിദ്ധാര്‍ത്ഥ ജീവിച്ചിരിക്കെ തന്നെ നിശ്ചയിച്ചതായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ അ​ദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...

സിദ്ധാര്‍ത്ഥയുടെ മരണ ശേഷം അമ്മ മാളവികയ്ക്കൊപ്പം ബിസിനസ് നോക്കിനടത്തുന്നത് അമര്‍ത്യയാണ്. ഓഗസ്റ്റിലായിരിക്കും വിവാഹ നിശ്ചയം.
കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളാണ് അമര്‍ത്യയുടെ അമ്മ മാളവിക. 2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്നതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.