ഡി എം എ സ്റ്റേജ് ഷോ: ഒരുക്കങ്ങള്‍ പൂർത്തിയായി

ഡിട്രോയ്റ്റ്: മിഷിഗണിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ ധനശേകരണാർത്ഥം നടത്തുന്ന, പ്രശസ്ത യുവ സംഗീതജ്ഞരായ സ്റ്റീഫൻ ദേവസ്സിയുടേയും റിമ്മി ടോമിയുടേയും സംഗീത സന്ധ്യ 2015 ഏപ്രിൽ 25 വൈകിട്ട് 6 മണിക്കു ഹെൻറി ഫോർഡ് പെർഫോമിങ് ആർട്സ് സെന്ററിൽ വച്ചു നടത്തപ്പെടും.

ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം മിഷിഗണിലും നാട്ടിലുമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളും മലയാള ഭാഷയേയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുമായി ഡി എം എ ചെയ്യുന്ന പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കും. നാട്ടിൽ രോഗികൾക്ക് ചികിത്സ സഹായം, അനാഥാലയങ്ങൾക്ക് ധനസഹായം, സ്കൂൾ കുട്ടികൾക്കായി പഠനസഹായം, സമൂഹത്തിലെ അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് ഓണ കിറ്റുകൾ എന്നിവ ഡി എം എ നല്കി വരുന്നു. മിഷിഗണിൽ പാവങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നല്കുന്ന സൂപ്പ് കിച്ചണിൽ ഡി എം എ വോളണ്ടിയർമാർ സഹായിക്കുകയും, ഫുഡ് കാനുകൾ സംഭരിച്ചു ഫുഡ് ബാങ്കുകളിൽ നല്കുന്ന ഡി എം എ കാൻ-ഡൂ പ്രൊജക്റ്റ്‌, വിന്ററിൽ ബൂട്ടുകൾ സംഭരിച്ചു ഡിട്രോയ്റ്റ് സിറ്റിയുടെ വാർമിംഗ് സെന്ററിൽ നല്‍കുക, ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ സംഭരിച്ചു ആഫ്രിക്ക മുതലായ രാജ്യങ്ങളിൽ അയച്ചു കൊടുക്കുക തുടങ്ങി വിവിധങ്ങളായ ധർമ്മ പ്രവർത്തികള്‍ ചെയ്യുന്നു. അതോടൊപ്പം അഡോപ്റ്റ് എ റോഡ്‌ എന്നാ പദ്ധതിയും നടത്തി വരുന്നു.

Loading...

ഡി എം എയും സോളിഡ് ഫ്യൂഷൻ റ്റെമ്പ്റ്റേഷൻ ബാന്റുമായി ചേർന്നു സ്റ്റീഫൻ ദേവസ്സിയും റിമ്മി ടോമിയും നടത്തുന്ന സ്റ്റേജ് ഷോയുടെ ചെയർ പേഴ്സണ്‍ ആയി പ്രവർത്തിക്കുന്നത് ഓസ്ബോണ്‍ ഡേവിഡ്‌ ആണ്. സ്പോണ്‍സർഷിപ്പ് സാജൻ ജോർജിന്റെയും, ടിക്കറ്റ് സെയല്സ് നോബിൾ തോമസ്‌ (കിഴക്കേക്കര) മനോജ്‌ ജെയ്ജി (പടിഞ്ഞാറേക്കര) എന്നിവരുടേയും നേതൃത്വത്തിലാണു നടക്കുന്നത്. പി ആർ ഓ സൈജാൻ ജോസഫും, വുമണ്‍സ് ഫോറം പ്രസിഡന്റ്‌ മിനി സൈജാൻ സെക്രട്ടറി സലിന നോബിൾ എന്നിവർ തങ്ങൾ ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു വരുന്നു. ഡി എം എ യുടെ ഈ ഷോയിൽ മിഷിഗണിലെ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഡി എം എ പ്രസിഡന്റ്‌ റോജൻ തോമസ്സും സെക്രട്ടറി ആകാശ് എബ്രഹാമും ട്രഷറർ ഷാജി തോമസ്സും അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റോജൻ തോമസ് 248 219 1352, ആകാശ് എബ്രഹാം 248 470 9332, ഷാജി തോമസ് 248 229 7746, നോബിൾ തോമസ് 586 770 8959, മനോജ് ജേയ്ജി 248 495 3798.