ഡിട്രോയ്റ്റ്: എന്നും വിത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിക്കുന്ന മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഫണ്ട് റേയ്സിംഗ് പരിപാടിയായ സോളിഡ് ഫ്യൂഷൻ റ്റെമ്പ്റ്റേഷൻ 2015-ന്റെ ടിക്കറ്റ് വില്പന ഏകദേശം പൂർത്തിയായി കൊണ്ടിരിക്കുന്നു. ഡിട്രോയ്റ്റിന്റെ കിഴക്കും പടിഞ്ഞാറും താമസിക്കുന്ന സംഘടനയിലെ അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് ടിക്കറ്റ് വില്പ്പന നടത്തുന്നത്. കിഴക്കെക്കരകാരുടെ നേതാവു നോബിൾ തോമസും പടിഞ്ഞാറെക്കരകാരുടെ നേതാവ് മനോജ് ജേയ്ജിയുമാണു.
കിഴക്കേക്കരകാർ മോഹൻലാൽ ഫാൻസ് ആണെങ്കിൽ, പടിഞ്ഞാറേക്കരകാർ മമ്മൂട്ടി ഫാൻസ് ആണ്. വളരെ രസകരമായ ഈ ചേരി തിരിവ് കാണുമ്പോൾ നാട്ടിൽ ആലപ്പുഴയിലേയോ ആറന്മുളയിലെയോ കരക്കാർ തമ്മിൽ നടത്തപ്പെടുന്ന വള്ളം കളി മത്സരത്തിന്റെ ഓർമ്മകളാണ് നമ്മളിൽ ഉണർത്തുന്നത്. ഗ്രൂപ്പ് ഈ-മെയിലുകളിൽ ഒരോ ടിക്കറ്റ് വില്ക്കുമ്പോഴും പരസ്പരം വീബിളക്കിയും അഭിനന്ദിച്ചും വാർത്തക്കുറിപ്പുകളിറക്കിയും ചെയ്യുന്ന ഈ-മെയിലുകൾ വളരെ രസകരമായ ഒന്നാണ്.
2015 ഏപ്രിൽ 25-ആം തീയതി ഹെൻറി ഫോർഡ് പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ചു നടത്തപ്പെടുന്ന പരിപ്പാടിയിൽ, പ്രശസ്ത പിന്നണി ഗായികയായ റിമ്മി ടോമിയും പ്രേഷക മനസ്സുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രശസ്ത ഗായകൻ സ്റ്റീഫൻ ദേവസ്സിയും സംഘവും ഫ്യൂഷൻ ഗാനമേളയാണു അവതരിപ്പിക്കുന്നതു. ഇതിൽ നിന്ന് ലഭിക്കുന്ന തുക അമേരിക്കയിലെയും നാട്ടിലെയും ചാരിറ്റി പ്രവർത്തനങ്ങളോടൊപ്പം അമേരിക്കയിലെ മലയാളി പുതു തലമുറയ്ക്ക് കേരള സംസ്കാരം പകർന്നു നല്കുന്നതിനായും ഉപയോഗിക്കും.
ടിക്കറ്റ് വില്പ്പന അവസാന ഘട്ടത്തിലെത്തിയിക്കുന്ന ഈ അവസരത്തിൽ, ടിക്കറ്റ് ലഭിക്കാത്തവർ എത്രെയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട്, ടിക്കട്റ്റ് ഉറപ്പാക്കണമെന്ന് ഡി എം എ പ്രസിഡന്റ് റോജൻ തോമസ്, സെക്രട്ടറി ആകാശ് എബ്രഹാം, ട്രഷറർ ഷാജി തോമസ് എന്നിവർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവര ങ്ങൾക്ക്
റോജൻ തോമസ് 248 219 1352, ആകാശ് എബ്രഹാം 248 470 9332, ഷാജി തോമസ് 248 229 7746, നോബിൾ തോമസ് 586 770 8959, മനോജ് ജേയ്ജി 248 495 3798.