ചെന്നൈ : ഡിഎംകെ ഫയൽസ് ബിജെപി വെള്ളിയാഴ്ച പുറത്തുവിടും. ഡിഎംകെ നേതാക്കളുടെ സ്വത്ത് വിവരങ്ങളും അഴിമതിക്കഥകളും വിവരിക്കുന്ന ഡിഎംകെ ഫയൽസ് ഇന്ന് രാവിലെ 10.15 ന് സമൂഹമാദ്ധ്യമങ്ങളിലൂടെധ്യാനും പുറത്തുവിടുക. ഡിഎംകെ തമിഴ്‌നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളുടേയും ബിനാമി ഇടപാടുകളുടെയും വിശദ വിവരങ്ങൾ ഡിഎംകെ ഫയൽസിസിൽ ഉണ്ടാകും.
മൂന്ന് തലമുറകളായി ഡിഎംകെ എന്ന രാഷ്‌ട്രീയ പാർട്ടിയെ ഉപയോഗിച്ച് കരുണാനിധി കുടുംബം തമിഴ്‌നാട്ടിൽ നടത്തിയ അഴിമതികളുടെ നേർചിത്രമായിരിക്കും ഡിഎംകെ ഫയൽസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞിരുന്നു. ‘ഡിഎംകെ ഫയൽസ്’ ബിജെപി പുറത്തു വിടുന്നതോടെ തമിഴ്‌നാട്ടിൽ വലിയ കോളിളക്കം ഉണ്ടാകുമെന്നത് ഉറപ്പാണ്.
മുൻ മുഖ്യമന്ത്രി കരുണാനിധി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ദുർഗ സ്റ്റാലിൻ, കനിമൊഴി എംപി, ഉദയനിധി സ്റ്റാലിൻ, എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ, ഭർത്താവ് ശബരീശൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു പുറത്തുവിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.