ഡിഎന്‍എ പരിശോധന; അസുഖമാണെന്നും പറഞ്ഞ് ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കിയില്ല

ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്ബിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥനോട് അസുഖമാണെന്നും അതിനാള്‍ രക്തസാമ്ബിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു