രോഗിക്ക് 60ML ബ്രാണ്ടി സോഡയില്‍ ചേര്‍ത്ത് മൂന്ന് നേരം കഴിക്കാം- ഡോക്ടറുടെ കുറിപ്പിനു പിന്നിലെ സത്യം

മദ്യം കഴിക്കാന്‍ കിട്ടാത്തതിന്റെ വിഭ്രാന്തി പ്രകടിപ്പിച്ച് രോഗിയ്ക്ക് ഡോക്ടറുടെ കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സത്യത്തില്‍ അങ്ങനെയൊരു രോഗി തന്റെ അരികില്‍ വരികയോ താന്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതി കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് വിവാദ കുറിപ്പടിയില്‍ സത്യം വെളിപ്പെടുത്തി ഡോക്ടര്‍ എംഡി ശ്രീജിത്ത് രംഗത്തെത്തി.

മാര്‍ച്ച് 28നാണ് കൊടുങ്ങല്ലൂരിലെ ഇടവിലങ്ങിലുള്ള മുഗള്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ എം.ജി രംജിത്തിന്റെ പേരിലുള്ള പ്രിസ്‌ക്രിപ്ഷന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്,. മാര്‍ച്ച് 28നു ഡോക്ടര്‍ രംജിത്ത് ഒരു രോഗിക്ക് നല്കിയ കുറിപ്പ് എന്ന രീതിയിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചത്.

Loading...

ഇതില്‍ എഴുതിയിരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ ഈ രീതിയിലാണ്. പുരുഷോത്തമന്‍ 48 വയസ് എന്ന രോഗിക്ക് എം.സി / വി.എസ്.ഒ.പി ബ്രാണ്ടി 60 എം.എല്‍ സോഡ്ശയുമായി ചേര്‍ത്ത് കഴിക്കാന്‍ ആണ്. ദിവസം ഇത്തരത്തില്‍ 3 പ്രാവശ്യം കഴിക്കാനും നിര്‍ദ്ദേശിക്കുന്നു. വറുത്ത കടലുയുടെ ഒപ്പം കൂട്ടി കഴിക്കാനും കുറിപ്പില്‍ ഉണ്ട്. നോര്‍ത്ത് പറവൂരിലെ അഞ്ജലി ആയുര്‍വേദിക് എന്നും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ലെറ്റര്‍പാടില്‍ ഉണ്ട്. ഒരു ഡോക്ടറുടെ ഒഫീഷ്യല്‍ ലെറ്റര്‍ പാഡിലുള്ള ഇത്തരത്തിലുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ആയിരക്കണക്കിനാളുകളിലേക്കാണ് പടര്‍ന്ന് കൊണ്ടിരിക്കുന്നത്

ഞങ്ങക്ക് ഡോ രഞ്ജിത്തുമായി ബന്ധപ്പെട്ടു. ഈ ലെറ്റര്‍ ഹെഡില്‍ എഴുതിയത് താന്‍ ആണെന്നും എന്റെ കൈയ്യക്ഷരം ആണെന്നും ഡോക്ടര്‍ സമ്മതിച്ചു. എന്നാല്‍ ഇത് ഒരു രോഗിക്കും നല്കിയ കുറിപ്പല്ല. രോഗികള്‍ക്ക് ഇത്തരം കുറിപ്പുകള്‍ മരുന്നായി നല്കാറും ഇല്ല. വീട്ടില്‍ ഇരുന്നപ്പോള്‍ ഒരു സുഹൃത്തിനു തന്റെ പഴയ ലെറ്റര്‍ പാഡില്‍ തമാസക്ക് ഒരു കുറിപ്പെഴുതി വാടസ്പ്പ് ചെയ്ത് നല്കിയതായിരുന്നു. തീര്‍ത്തും തമാസയായി അടുത്ത് സുഹൃത്തിനു നല്കിയ ഈ ഒരു കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടു തീ പോലെ പടരുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ആയിരുന്നു എന്നും ഡോ രഞ്ജിത്ത് പറഞ്ഞു. ഇത്തരത്തില്‍ പ്രചരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ ശരിയല്ല എന്നും ഡോക്ടര്‍ അറിയിച്ചു.

ഇത് കണ്ട് ആരും ഈ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരം അനുവര്‍ത്തിക്കരുത് എന്നും തമാശക്ക് ചെയ്തത് കൂട്ടുകാര്‍ തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ വാടസ്പ്പില്‍ ഇടുകയായിരുന്നു എന്നും ഡോക്ടര്‍ രഞ്ജിത്ത് പറഞ്ഞു. അതിനാല്‍ ഈ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ സമൂഹ മാധ്യമത്തില്‍ ഷേര്‍ ചെയ്തവര്‍ തെറ്റായ വിവരം ആയതിനാല്‍ നീക്കം ചെയ്യണെമെന്നും ഡോക്ടര്‍ അഭ്യര്‍ഥിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ ഷേര്‍ ചെയ്യരുത് എന്നും ഡോക്ടര്‍ പറയുന്നു.