സെക്‌സ് എന്ന വാക്ക് മക്കള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ മാതാപിതാക്കളെന്ത് ചെയ്യണം, ഡോക്ടര്‍ പറയുന്നു

കുട്ടികള്‍ പലപ്പോഴും പല അറിവുകളും വാക്കുകളും ടിവിയില്‍ നിന്നോ സിനിമയില്‍ നിന്നൊക്കെയാണ് ആര്‍ജിക്കുന്നത്. സെക്‌സ് എന്നതും കുട്ടികള്‍ക്കിടയില്‍ സംശയമുണ്ടാക്കുന്ന വാക്കാണ്. മിക്ക കുട്ടികളും ഇത് എന്തെന്നറിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കിയേക്കാം. നിങ്ങളോട് സെക്‌സ് എന്താണെന്ന് ഒരു കുട്ടി ചോദിച്ചാല്‍ എങ്ങനെ അതിന് മറുപടി നല്‍കണമെന്ന് പറയുകയാണ് മനശാസ്ത്രഞ്ജയായ ഡോക്ടര്‍ നീറ്റ ജോസഫ്.

‘നീ അന്വേഷിക്കേണ്ട കാര്യമില്ല എന്ന രീതിയിലുള്ള മറുപടിയാണ് മാതാപിതാക്കള്‍ നല്‍കുന്നതെങ്കില്‍ പിന്നെ മക്കളുടെ ചിന്ത ഇതിനെപ്പറ്റി തന്നെയായിരിക്കും. അവര്‍ ഇതിനെക്കുറിച്ച് ഗൂഗിളില്‍ തപ്പുകയും, സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്യും. നമ്മള്‍ തന്നെ ഇതിന്റെ സംശയം തീര്‍ക്കുകയാണെങ്കില്‍ എന്ത് ഉണ്ടെങ്കിലും അവര്‍ നമ്മുടെ അടുത്ത് വരും. ഇങ്ങനെയൊരു ചോദ്യം കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ദേഷ്യപ്പെടരുത്. അവരോട് സമാധാനപൂര്‍വം ഈ വാക്ക് എവിടെ നിന്നാണ് കേട്ടതെന്ന് ചോദിക്കുക. ഒരു ബയോളജി ടീച്ചറിനെപ്പോലെ ഉത്തരം നല്‍കുകയാണ് വേണ്ടത്” ഡോക്ടര്‍ പറഞ്ഞു.

Loading...