പൊതുരംഗത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്, അല്ലാതെ വിജയരാഘവന്റെ ഭാര്യയതുകൊണ്ടല്ല സ്ഥാനാര്‍ത്ഥിയാക്കിയത്;ഡോ.ബിന്ദു

തൃശൂര്‍: സിപിഐഎഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വിവാദമാകുന്നതിനിടെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ കാരങ്ങള്‍ വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ബിന്ദു. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് എ.വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ട് അല്ലെന്നും മുപ്പത് വര്‍ഷമായി താന്‍ പൊതു രംഗത്ത് ഉണ്ടെന്നും ബിന്ദു വ്യക്തമാക്കുന്നു.

ഒപ്പം തന്നെ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഇരിങ്ങാലക്കുട തന്റെ ജന്മനാടാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ അടിസ്ഥാനം പാര്‍ട്ടിയ്ക്ക് തന്റെ മേലുളള വിശ്വാസമാണ്. വളര്‍ന്നതും പഠിച്ചതുമെല്ലാം ഇരിങ്ങാലക്കുടയിലാണ്. അതുകൊണ്ടുതന്നെ അടുത്ത സൗഹൃദമാണ് ആ നാട്ടുകാരുമായി ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതും ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്നാണെന്ന് ബിന്ദു പറയുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ബിന്ദു എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.

Loading...