ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്ടര്‍ക്ക് ദാരുണാന്ത്യം

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്ദി അല്‍ ഇമാറിയാണ് മരിച്ചത്.
തെക്ക് പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അസിര്‍ പ്രവിശ്യയിലെ ഖാമിസ് മുഷൈത്ത് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു ഡോക്ടര്‍ രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.ജീവിതത്തിന്റെ അവസാന നിമിഷം വരെ തനിക്ക് സാധ്യമാകുന്നതെല്ലാം രോഗിയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തുവെന്നും ജോലിയ്ക്കിടയിലെ രക്തസാക്ഷിയാണ് അദ്ദേഹമെന്നും ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍ ഡോ. മജീദ് അല്‍ ഷെഹ്രി അനുസ്മരിച്ചു.

Loading...