സം​ഭ​വ​ത്തെ കു​റി​ച്ച്‌ രാ​വി​ലെ അ​റി​ഞ്ഞ​പ്പോ​ള്‍ ഞെ​ട്ട​ലിലാണ് : നീ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷം

സം​ഭ​വ​ത്തെ കു​റി​ച്ച്‌ രാ​വി​ലെ അ​റി​ഞ്ഞ​പ്പോ​ള്‍ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​തെ​ന്നും നീ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ല്‍ സ​ന്തോ​ഷ​മ​തു​ണ്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​തി​ല്‍ പ്ര​തി​ക​ര​വു​മാ​യി ഇ​ര​യു​ടെ കു​ടും​ബം

Loading...

26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഷാദ്‌നഗറില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവര്‍ക്കാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

സംഭവ സ്ഥലത്ത് തെളിവെടിപ്പിന് എത്തിച്ചപ്പോളാണ് ഇതുണ്ടായത്. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു.