ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു: സംഭവം കണ്ണൂരിൽ

കണ്ണൂര്‍: കണ്ണൂരിയിൽ യുവതിയെ ഡോക്ടർ ലൈം​ഗീകമായി പീഡിപ്പിച്ചെന്ന് പരാതി. ചെവി വേദനയുമായി ക്ലിനിക്കിൽ എത്തിയതായിരുന്നു യുവതി. ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരിൽ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായികിനെതിരെയാണ് പരാതി വന്നിരിക്കുന്നത്. ചികിത്സയ്ക്കിടയിൽ ഡോക്ടർ ഉപദ്രവിച്ചപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. യുവതി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കിൽ എത്തിയത് ചെവി വേദനയെ തുടർന്നാണ്.

Loading...

11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയിൽ മരുന്ന് ഒഴിച്ചതിന് ശേഷം കുറച്ചുനേരം കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ക്ലിനിക്കിൽ വന്ന ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധയക്ക് കയറ്റിയത്. അറ്റന്റർ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. സംഭവം പുറത്തുവന്നതിനെ തുടർന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു. എന്നാൽ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടർ പ്രശാന്ത് നായിക് പറയുന്നു.
യുവതിയും ഭർത്താവും ആശുപത്രിയിൽ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നൽകുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.