സ്ഥാനം തെറ്റിയ അവയവങ്ങള്‍… ഡോക്ടര്‍മാരെ അമ്പരപ്പിച്ച് ഒരു യുവാവ്

സ്ഥാനം തെറ്റിയ അവയവങ്ങളുമായി ഡോക്ടര്‍മാരെ അമ്പരപ്പിച്ച് ഒരു യുവാവ്. വയറു വേദനയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ജമാലുദ്ദീന്‍ ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ജമാലുദ്ദീന്റെ എക്സ്റേ എടുത്തു. എന്നാല്‍ എക്സ്റേ കണ്ട ഡോക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

ജമാലുദീന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും സ്ഥിതി ചെയ്യുന്നത് സാധാരണരീതിയിലല്ലെന്നാണ് എക്സ്റേയില്‍ കണ്ടത്.

Loading...

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ജമാലുദീന്റെ ഹൃദയം സ്ഥിതിചെയ്യുന്നത് ശരീരത്തിന്റെ വലത് ഭാഗത്താണ്. കരളും പിത്താശയവും ഇടത് ഭാഗത്തുമായിരുന്നു.

ജമാലുദീന്റെ പിത്താശയത്തിലാണ് കല്ലുകളെന്നും എന്നാല്‍ പിത്താശയം ഇടത് ഭാഗത്തായതിനാല്‍ സര്‍ജറി പ്രയാസകരമാണെന്നും ബാരിയാട്രിക് ലാപ്രോസ്‌കോപിക് സര്‍ജനായ ഡോ.ശശികാന്ത് ദീക്ഷിത് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ ത്രിമാന ലാപോസ്‌കോപിക് മെഷീനുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ജറി സാധ്യമാവുകയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു.