വിമാന ടിക്കറ്റ്​ നിരക്കിൽ ഡോക്​ടർമാർക്കും നഴ്​സുമാർക്കും ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ: 25 ശതമാനം ഡിസ്​കൗണ്ട്​ ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ

ദില്ലി: കോവിഡിനെതിരെ പോരാളികളായി ചങ്കൂറ്റത്തോടെ നിന്നവരാണ് ഡോക്ടർമാരും നഴ്സുമാരും. ഇവർക്ക് ആദരവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇൻഡികോ. വിമാന ടിക്കറ്റ്​ നിരക്കിൽ ഡോക്​ടർമാർക്കും നഴ്​സുമാർക്കും ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ ഈ ആദരം അർപ്പിക്കുന്നത്.

2020 അവസാനം വരെ കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി വിമാനടിക്കറ്റ്​ നിരക്കിൽ 25 ശതമാനം ഡിസ്​കൗണ്ട്​ നൽകുമെന്ന്​ ഇൻഡിഗോ അധികൃതർ വ്യക്തമാക്കിയത്. ഇൻഡിഗോയുടെ വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കായിരിക്കും ഇളവ്​. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ ഇളവ്​ നൽകും. നഴ്​സുമാരും ഡോക്​ടർമാരും യാത്ര ചെയ്യുമ്പോൾ ജോലി​ ചെയ്യുന്ന ആശുപത്രിയുടെ ​ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണമെന്ന് ഇൻഡിയോ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Loading...

ലോക്ക്ഡൗണിന്​ ശേഷം​ ആഭ്യന്തര വിമാന സർവിസ്​ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത്​ വിമാനകമ്പനികളെ വൻതോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 ​പേർ മാത്രമാണ്​ യാത്ര ചെയ്തതെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.